പ്രളയജലം കുത്തിയൊഴുകുന്നത് ഒരാഴ്ച മുമ്പ് താമസം തുടങ്ങിയ വീടിന് നടുവിലൂടെ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍

Loading...

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. എറണാകുളം, കോട്ടയം,മലപ്പുറം,ഇടുക്കി,കോഴിക്കോട് എന്നീ ജില്ലകളുടെ മലയോര മേഖലയിലും കനത്ത മഴതന്നെയാണ് പെയ്യുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം മഴയുടെ ശക്തി കുറഞ്ഞത് കാരണം ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന ചിലര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. കോരിച്ചൊരിയുന്ന മഴയില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടതു മുതല്‍ ഭാഗികമായി തകര്‍ന്നതും കൂടാതെ കനത്ത നാശം വിതച്ചവ വരെ നീളുന്നു നിരകള്‍. ഇഴജന്തുക്കള്‍ വരെ വീടിനുള്ളില്‍ കേറി താമസം തുടങ്ങിയിട്ടുണ്ട്.

ഈ കാഴ്ചകള്‍ക്കൊക്കെ പുറമെ മറ്റൊരു വീഡിയോ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മലപ്പുറം തിരൂരില്‍ ഒരാഴ്ച മുന്‍പ് പുതുതായി നിര്‍മിച്ച വീട്ടില്‍ മുഴുവനായും വെള്ളം കയറി. വെള്ളം കയറി തുടങ്ങിയതോടെ കുടുംബാംഗങ്ങള്‍ വീടുവിട്ടു. എന്നാല്‍,മഴയുടെ തീവ്രത കുറഞ്ഞതിന് ശേഷം തിരിച്ചെത്തിയ വീട്ടുകാര്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വീടിന് നടുവിലൂടെയാണിപ്പോള്‍ പ്രളയജലം കുത്തിയൊഴുകുന്നത്. പോര്‍ച്ചില്‍ കിടന്ന പുതിയ കാറും നശിച്ചു.

Loading...

ക്യാമ്ബില്‍ അഭയം പ്രാപിച്ചവര്‍ ഇടയ്‌ക്കൊന്നു വന്നു നോക്കിയപ്പോള്‍ മറ്റൊരു വീട്ടുനുള്ളില്‍ പെരുമ്ബാമ്ബിനെവരെ കണ്ടിട്ടുണ്ട്. അയനിക്കാട് കുറ്റിയില്‍പീടികയ്ക്ക് പടിഞ്ഞാറുഭാഗത്തെ ചാത്തമംഗലം കോളനിയിലെ പുരുഷുവിന്റെ വീട്ടിലാണ് സംഭവം. രണ്ടു മീറ്ററിലേറെ നീളമുള്ള ഈ ഉഗ്രനെ വനം വകുപ്പിന്റെ പാമ്ബുപിടിത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാട് പിടികൂടി പെരുവണ്ണാമൂഴിയിലേക്ക് മാറ്റി.