ചൈനയില്‍ വെള്ളപ്പൊക്കം;വുഹാനും വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ടും വെള്ളത്തിനടിയില്‍,തെളിവുകള്‍ നശിപ്പിക്കാനെന്ന് ആരോപണം

ബെയിജിങ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവത്തോടെ ചൈന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. മനുഷ്യനിര്‍മിതമാണ് വൈറസ് എന്ന ആരോപണം ചൈനയ്‌ക്കെതിരെ വ്യാപകമായി ഉയരുന്നതിനിടെ ഇതില്‍ അന്വേഷണം വേണമെന്ന ആവശ്യവും വ്യാപമായി ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലും മറ്റും കനത്ത വെള്ളപ്പൊക്കമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. രണ്ടു നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സംഭവമാണ് ഇതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

അതേസമയം തന്നെ ഡാം തുറന്നുവിട്ടതാണ് ഇത്രയും കഠിനമായ പ്രളയത്തിന്റെ കാരണമെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം തന്നെ ചൈനയുടെ ഏറ്റവും വലിയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ഹുബയ് പ്രവിശ്യ ദിവസങ്ങളായി വെള്ളത്തിനടിയില്‍ തന്നെയാണ്.മാത്രമല്ല ചൈനയുടെ ലാബില്‍ നിന്ന് വൈറസ് പുറത്തുപോയതാണ് എന്ന് അമേരിക്ക ആരോപിക്കുന്ന വൈറസ് പഠന കേന്ദ്രവും, വൈറസ് പടര്‍ന്നു എന്നു ലോകത്തോട് ചൈന പറയുന്ന വുഹാന്‍ മാംസ മാര്‍ക്കറ്റും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

Loading...

അന്താരാഷ്ട്ര ഏജന്‍സികളോ ഉപഗ്രഹ ചിത്രങ്ങളോ കണ്ടെത്തും മുന്നേ കൊറോണ വൈറസിന്റെ, അല്ലെങ്കില്‍ ഇത് ബാധിച്ചു ലക്ഷങ്ങള്‍ മരിച്ചു പോയതിന്റെ തെളിവുകള്‍ നശിപ്പിക്കുകയാണ് ചൈന ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.അതേസമയം തന്നെ ആഴ്ചകളോളം പെയ്യുന്ന അസാധാരണമായ കനത്ത മഴ തെക്കന്‍ ചൈനയിലുടനീളം നാശം വിതച്ചിട്ടുണ്ട്, ഈ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ പതിറ്റാണ്ടുകളായി കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ 106 പേരെ മരിക്കുകയോ കാണാതാവുകയോ ചെയ്തു.ഏറ്റവും കൂടുതല്‍ പ്രഹരമേറ്റ പ്രവിശ്യകളിലൊന്നാണ് ഹുബെ, തലസ്ഥാനമായ വുഹാനും കഴിഞ്ഞ വര്‍ഷം കൊറോണ വൈറസിന്റെ ആദ്യ ആവിര്‍ഭാവം ഉണ്ടായി.