വെടിവെപ്പ് നടത്തിയ ഉമര്‍ സിദ്ദീഖ് മതീന്‍, പോലീസ് കീഴ്പ്പെടുത്തലിനിടെ ഇയാൾ മരിച്ചിരുന്നു.

വാഷിങ്ടണ്‍: ഫ്ലോറിഡയിലെ നിശാക്ലബ്ബിൽ നടത്തിയ വെടിവയ്പ്പ് അമേരിക്കക്കെതിരായ യുദ്ധമാണെന്നും അത് തങ്ങളാണ്‌ നടത്തിയതെനും ഐ.എസ് ഭീകര സംഘടന. വെടിവയ്പ്പിൽ 50ഓളം പേരാണ്‌ കൊലപ്പെട്ടത്. ഐ.എസ് ഭീകരനാണ്‌ വെടിവയ്പ്പ് നടത്തിയതെന്ന വിവരം പുറത്തുവന്നതോടെ ജനങ്ങളിൽ ആശങ്ക വർദ്ധിച്ചു. ഇന്യും അക്രമണം ഉണ്ടാകുമോ എന്ന ഭയമാണ്‌ മിക്കയിടത്തും.ഭീകരവാദം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കുകളുടെ ലഭ്യത കുറക്കേണ്ടതിന്‍റെ മറ്റൊരു ഒാർമപ്പെടുത്തൽ കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെപ്പ്. ഇനിയും നിഷ്ക്രിയരായി തുടരാൻ സാധിക്കുമോ എന്നും വാർത്താസമ്മേളനത്തിൽ ഒബാമ ചോദിച്ചു.

സ്വകാര്യ കമ്പനിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയായിരുന്ന ഉമര്‍ സിദ്ദീഖ് മതീന്‍ എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മതീനെ രണ്ടു വർഷം മുമ്പ് എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു. ന്യൂയോർക്കിൽ ജനിച്ച അഫ്ഗാനിസ്താൻ വംശജനായ ഇയാൾ 2009ൽ ഉസ്ബകിസ്താൻ വംശജ സിതോറ യൂസഫിനെ വിവാഹം കഴിച്ചു. മാനസിക രോഗിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു മാസങ്ങൾക്ക് ശേഷം മതീനുമായുള്ള ബന്ധം സിതോറ വേർപ്പെടുത്തി. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ലബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.