ലാസ്‌വെഗാസ്: നൂറ്റാണ്ടിന്റെ ബോക്‌സറെ തേടിയുള്ള പോരാട്ടത്തില്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ചാംപ്യനായി. ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയോവോയുമാണ് തോല്‍പ്പിച്ചത്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന പോരാട്ടത്തില്‍ 12 റൗണ്ടാണ് ഉണ്ടായത്. 118…110, 116…112, 116..112 എന്ന മാര്‍ജിനിലാണ് മെയ്‌വെതറിന്റെ ചരിത്ര നേട്ടം.

പ്രൊഫഷല്‍ ബോക്‌സിംഗില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത മെയ്‌വെതറും അഞ്ചെണ്ണത്തില്‍ മാത്രം തോറ്റ പക്വിയാവോയും നേര്‍ക്കുനേര്‍ വന്ന മത്സരം വളരെ ആവേശകരമായിരുന്നു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലെ മത്സരത്തില്‍ കാണുവാന്‍ 16,800 ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. 3000 രത്‌നങ്ങള്‍ പതിച്ച, വെല്‍ട്ടര്‍ബെല്‍റ്റാണ് വിജയിക്ക് ലഭിച്ചത്. മെയ്‌വെതറിന്റെ 48ാം ജയമാണിത്.

Loading...

Floyd Mayweather

20ാം ലോകകിരീടം. ലോക ബോക്‌സിങ് അസോസിയേഷന്‍, ഓര്‍ഗനൈസേഷന്‍, കൗണ്‍സില്‍ എന്നിവയുടെ സംയുക്ത വെല്‍റ്റര്‍വെയ്റ്റ് പട്ടം കൂടിയാണ് ഈ വിജയത്തോടെ മെയ്‌വെതര്‍ സ്വന്തമാക്കിയത്. മല്‍സരത്തിന്റെ പ്രതിഫലമായി ഏകദേശം 900 കോടിരൂപ മെയ്‌വെതറിനും 600 കോടിയോളം രൂപ പാക്വിയാവോക്കും ലഭിക്കും.

ബോക്‌സിങ് റിങ്ങില്‍ അചഞ്ചലമായ പ്രതിരോധശൈലിയുടെ പേരിലാണ് മെയ്വെതര്‍ അറിയപ്പെടുന്നത്. രണ്ടു പതിറ്റാണ്ടായി ആര്‍ക്കും ഭേദിക്കാനാവാത്തത്. എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ മെയ് വെതറുടെ തുടര്‍ച്ചയായ പതിനൊന്നാം മല്‍സരമാണിന്ന് നടന്നത്.