ലോസ് ആഞ്ചലസ്: ഫിലിപ്പിയന്‍കാരന്‍ മാനി പേഖ്വിയോയ്ക്കെതിരെയുള്ള വിജയത്തിന്റെ മധുരിമ മാറുമുമ്പ് ഇതാ ഫ്ലോയ്ഡ് മേവെതറിനെതിരെ മുന്‍ കാമുകിയുടെ വ്യവഹാര പൂട്ട്. മേവെതറിന്റെ മുന്‍ കാമുകിയും ഇയാളുടെ മൂന്നുമക്കളുടെ മാതാവുമായ ജോസി ഹാരിസാണ് മേവെതറിനെതിരെ അപകീര്‍ത്തി കേസ് കൊടുത്തിരിക്കുന്നത്. 20 മില്യന്‍ ഡോളറാണ് ജോസി ഹാരിസ് മേവെതറില്‍ നിന്ന് അവകാശപ്പെടുന്നത്.floyd2 2010-ല്‍ നടന്ന ഒരു ഗാര്‍ഹിക പീഡന കേസ് കോടതിയിലെത്തിയപ്പോള്‍ ജോസി ഹാരിസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് മേവെതര്‍ കള്ളം പറഞ്ഞുവെന്നാണ് ജോസി ഹാരിസ് അവകാശപ്പെടുന്നത്. യാഹൂ ഗ്ലോബല്‍ ന്യൂസ് അവതാരിക കേറ്റി കറിക്കിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോസി ഹാരിസ് കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

2010-ല്‍ ലോസ് വെഗാസില്‍ നടന്ന ഈ കേസില്‍ മേവെതറിനെ അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ 3 മാസത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നുമാസത്തെ ശിക്ഷ 2 മാസംകൊണ്ട് പൂര്‍ത്തിയാക്കി മേവെതര്‍ പുറത്തുവന്നു. ജോസി ഹാരിസിനെ ഇവരുടെ വീട്ടില്‍ 3 മക്കളുടെ മുന്നില്‍ വച്ച് മേവെതര്‍ ഇടിക്കുകയും, തൊഴിക്കുകയും മുടിക്കു പിടിച്ച് ചുഴറ്റി എറിയുകയും ചെയ്തുവെന്നായിരുന്നു കേസ്. നിരവധി വര്‍ഷങ്ങള്‍ ശിക്ഷ ലഭിക്കാവുന്ന ആ കേസില്‍ മേവെതര്‍ കുറ്റം സമ്മതിച്ചാണ് ശിക്ഷയില്‍ ഇളവു നേടിയത്.

Loading...

മേവെതര്‍ നൂറുമില്യന്‍ ഡോളറാണ് മാനി പേഖ്വിയെ തോല്‍പ്പിച്ച് കഴിഞ്ഞ ശനിയാഴ്ച നേടിയത്.

josssy and floyd

floyd3