കെ റെയിലിന് പകരം ഫ്ലൈ ഇൻ കേരള; നിർദേശം വെച്ച് കെ സുധാകരൻ

തിരുവനന്തപുരം: കെ റെ.യിലിനെതിരെ പ്രതിഷേധം ശക്തമായിക്കൊണഅടിരിക്കെ പുതിയ നിർദേശം മുന്നോട്ട് വെച്ച് കെ സുധാകരൻ. കെ റെയിലിന് പകരം ഫ്ലൈ ഇൻ കേരള എന്ന നിർദേശമാണ് കെ സുധാകരൻ മുന്നോട്ട് വെച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസ് നടത്താം എന്നാണ് കെ സുധാകരൻ പറയുന്നത്. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

കെ സുധാകരൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

Loading...

Fly’in Kerala: ആകാശത്തൊരു സിൽവർലൈൻ

നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും വെറും ₹1000 കോടിക്ക്.

അതിന് ₹1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? സാധാരണക്കാരുടെ കിടപ്പാടം തകർക്കേണ്ടതുണ്ടോ?