പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന: മോദിയെ പോലൊരു നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനം: മോദിയെ അഭിനന്ദിച്ച് പീയുഷ് ​ഗോയൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്നലെ ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി ഉയർന്നു. ട്വിറ്ററിൽ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ 6 കോടി പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. മോദിയെ പോലൊരു നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനമാണെന്നും ​ഗോയൽ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് 60 മില്യണ്‍ പേര്‍ പിന്തുടരുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാള്‍ കൂടിയാണ് നരേന്ദ്ര മോദി.

രാജ്യത്ത് ട്വിറ്ററിൽ ഏറ്റവും പേർ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ മോദി. 2009 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങുന്നത്. നിലവിൽ 2,354 അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നുണ്ട്. 2019 സെപ്റ്റംബറിൽ അഞ്ച് കോടിയായിരുന്നു അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം. ട്വിറ്ററിൽ 6 കോടി ഫോളോവേഴ്‌സിനെ മറികടന്നതിന് നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തെ പോലൊരു നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനമുണ്ടെന്നും പീയുഷ് ​ഗോയൽ ട്വീറ്റ് ചെയ്തു.

Loading...

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിനെ 3.7 കോടി പേർ നിലവിൽ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 4.5 കോടിയിലധികം ഫോളോവേഴ്സാണ് ഉള്ളത്. 2015 ഏപ്രിലിൽ ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ച രാഹുൽ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്സാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്ററിൽ 8.3 കോടിയിലധികം ഫോളോവേഴ്സാണുള്ളത്.