ഫോമയുടെ കേരളാ കണ്‍വന്‍ഷനു ശശി തരൂര്‍ എംപിയും

വിനോദ് കൊണ്ടൂർ ഡേവിഡ്‌ 

തിരുവനന്തപുരം:  നോർത്ത് അമേരിക്കയിലെ  ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെൻഷനില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ പങ്കെടുക്കും. ഫോമ വൈസ്പ്രസിഡന്റ് ഡോ:വിത്സണ്‍ പാലത്തിങ്കലുമായി നടന്ന കൂടിക്കാഴ്ചയില്‍ വളരെ സന്തോഷത്തോടെയാണു അദ്ദേഹംഫോമയുടെ ക്ഷണം സ്വീകരിച്ചത്. സമ്മര്‍ ടു കേരള ഉള്‍പ്പെടെ ഫോമ ഈ വര്‍ഷം നടപ്പാക്കുന്ന വിവിധ പരിപാടികളെ കുറിച്ചു വലിയ

Loading...

താല്പര്യത്തോടെയാണ് അദ്ദേഹം ചോദിച്ചു മനസിലാക്കിയത്. യുവാക്കള്‍ക്കായി നടപ്പാക്കിയ സമ്മര്‍ ടു കേരള പദ്ധതിയെ കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽനിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. യുവാക്കള്‍ക്കായി ഫോമ നടപ്പാക്കുന്ന സ്വപ്നദര്‍ശിയായ വിവിധ പദ്ധതികളില്‍ അദ്ദേഹത്തിന് നല്ല മതിപ്പായിരുന്നു. ഓഗസ്റ്റ്‌ ഒന്നിന്  മാസ്കൊട്ട് ഹോട്ടലിൽ നടക്കുന്ന കേരളാകണ്‍വന്‍ഷനും 2016ലെ മിയാമി കണ്‍വന്‍ഷനും വന്‍ വിജയമാകുന്നതിനു അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു. 2009-ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ

നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായാണ് ശശി തരൂര്‍ ഇന്ത്യയില്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്.  99998 വോട്ടുകൾക്ക് അദ്ദേഹം അന്ന് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായി. കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ മത്സരിച്ച അദ്ദേഹം ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനെ പരാജയപ്പെടുത്തിയാണ്രണ്ടാമതും തിരുവനന്തപുരത്തിന്റെ പ്രതിനിധിയായത്.  ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിലും പ്രവർത്തിച്ചു.

ഫോമായുടെ അന്തർദേശീയ കണ്‍വെൻഷന്റെ ചെയർമാൻ മാത്യു വർഗീസ്‌ ഫ്ലോറിഡ കേരള കണ്‍വെൻഷന് എല്ലാവിധ ആശംസകളും നേർന്നു.  ജേക്കബ്‌ തോമസാണ് ഫോമാ കേരള കണ്‍വെൻഷൻചെയർമാന്‍. ഓഗസ്റ്റ്‌ സീസണ്‍ ആയതുകൊണ്ട് കണ്‍വൻഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഫോമാ പ്രവർത്തകർ എത്രേയും വേഗം ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യണമെന്നു സംഘാടകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ആനന്ദൻ നിരവേൽ 954 675 3019,ഷാജി എഡ്വേർഡ്‌ 917 439 0563,ജോയി ആന്തണി 954 328 5009,ജേക്കബ്‌ തോമസ്‌ 718 406 2541