ലൈഫ് മിഷൻ അല്ല. ഫോമയാണ് സത്യം: പ്രളയത്തെ അതിജീവിച്ച വീടുകൾ അമേരിക്കൻ മലയാളി സംഘടന ഫോമ നിർമ്മിച്ചു നൽകിയത്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് ഇന്നും കുറവില്ല. ചില വ്യാജ വാർത്തകൾ കണ്ടാൽ പോലും വിശ്വസിച്ചു പോകും. കള്ളത്തരം അടിച്ചുവിടുന്നവർ പോലും വിശ്വാസിച്ചുകാണില്ല പ്രചരണം ഇത്ര ക്ലിക്ക് ആകുമെന്ന്. വെള്ളപ്പൊക്കത്തെ തുടർന്ന് പ്രചരിച്ച ഫോട്ടോയാണ് ഇവിടെ ചർച്ചയായത്. കുട്ടനാട്ടിലും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇത്തവണയും മഴക്കെടുതി അനുഭവിച്ചത് ഒട്ടേറ കുടുംബങ്ങളാണ്. വർഷാവർഷം പെയ്യുന്ന മഴയിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടി ചില്ലറയാണ്.

2018 ലെ പ്രളയം പല ജില്ലകളെയും കാര്യമായി ബാധിച്ചിരുന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ആയിരുന്നു തിരുവല്ല കടപ്രയിലെ ചില കുടുംബങ്ങൾ. കഴിഞ്ഞ പ്രളയത്തിൽ ഇവർ അനുഭവിച്ച ബുദ്ധിമുട്ട് നേരിൽ കണ്ട് മനസ്സിലാക്കി അവർക്ക് കൈത്താങ്ങായി നിന്നത് അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയാണ്. ഫോമ നിർമ്മിച്ച വീടിന് ഫോമ വില്ലേജ് എന്ന പേരും നൽകി. പ്രളയത്തിൽ നിന്നും രക്ഷനേടുന്ന രീതിയിലാണ് അമേരിക്കൻ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) കടപ്ര നിവാസികൾക്ക് വീടുകൾ നിർമിച്ച് നൽകിയത്.

Loading...

ഇപ്പോൾ ഈ ഫോമ വില്ലേജ് വീണ്ടും വാർത്തയിൽ ഇടം നേടുകയാണ്. സമൂഹ മാധ്യമങ്ങളിൽ സംഘടന നിർമ്മിച്ചു നൽകിയ വീടുകൾക്ക് ഇടതുപക്ഷ സൈബർ സഖാക്കൾ അവകാശ വാദം ഉന്നയിച്ചിരുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ചില ചിത്രങ്ങളും അവകാശ വാദങ്ങളും ഫോമയുടെ ഭാരവാഹികൾക്ക് ആശങ്കയും നിരാശയുമാണ് സമ്മാനിക്കുന്നതായി സംഘടന പ്രസി‍ഡന്റ് ഫിലിപ്പ് ചാമത്തിൽ പറയുന്നു. ‌2018 ലെ പ്രളയത്തെ തുടർന്നാണ് ഫോമ ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നത്. രണ്ടു മുറികൾ, അടുക്കള, ലിവിങ് റൂം എന്നിവ ഉൾപ്പെട്ട കോൺക്രീറ്റ് ചെയ്ത് പെയിന്റ് അടിച്ച് മനോഹരമാക്കിയ വീടുകളാണ് ഫോമ നിർമിച്ചത്. ഫോമയുടെ ഈ വലിയ പദ്ധതിയ്ക്ക് സർക്കാരിന്റെ പിന്തുണയും ലഭിച്ചു. ഒരു വീടിന് ഏതാണ്ട് ഏഴു ലക്ഷം രൂപയാണ് ചെലവായത്. ‌കടപ്രയിൽ നിർമിച്ച 35 വീടുകളിൽ 11 എണ്ണം ലൈഫ് മിഷന്റെ സഹായത്തോടെയും ബാക്കിയുള്ളവ പൂർണമായും ഫോമയുടെ നേതൃത്വത്തിലുമാണു നിർമിച്ചിട്ടുള്ളത്. ഇപ്പോൾ പ്രചരിക്കുന്നത് മുഴുവൻ വീടുകളും ലൈഫ് മിഷന്റെ ഭാഗമായി സർക്കാർ നിർമിച്ചു നൽകിയവയാണ് എന്നാണു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. 2019ൽ രണ്ടാമത് പ്രളയം വന്നപ്പോഴും കടപ്രയിലെ ഫോമാ വില്ലേജിലുള്ളവർക്ക് ധൈര്യമായി വീട്ടിൽ കഴിയാൻ സാധിച്ചു. വലിയ തൂണുകൾ നിർമിച്ച് അതിനു മുകളിലായാണ് ഫോമാ വില്ലേജിലെ വീടുകൾ സ്ഥാപിച്ചത്.