വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ച സംഭവം; കടയുടമയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കാസർകോട്: വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ച സംഭവത്തിൽ കടയുടമയ്ക്കായി ലുക്കൗട്ട് നോട്ീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. പെൺകുട്ടി ഷവർമ കഴിച്ച കടയുടയെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസുള്ളത്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമയായ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കുഞ്ഞഹമ്മദിന്റെ കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതും 59 പേർ ആശുപത്രിയിലാവുകയും ചെയ്തത്. കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.