പാലാ സെന്‍റ് ജോസഫ് കോളേജില്‍ ഭക്ഷ്യവിഷബാധ; നൂറോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പാലാ ചൂണ്ടശേരി സെന്റ് ജോസഫ് എഞ്ചിനീയറിങ് കോളജില്‍ ഭക്ഷ്യവിഷബാധ ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 100 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സതേടി. ചൊവ്വാഴ്ച രാത്രിയോടെ കോളജ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്ത്. തുടർന്ന് വിദ്യാർത്ഥികളെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യവകുപ്പ് കോളജില്‍ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം കോളജ് കാന്റീന്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധിക്കുകയാണ്.

Loading...