റേഷന്‍കാര്‍ഡില്ലേ, പേടിക്കണ്ട നിങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കും

തിരുവനന്തപുരം: രാജ്യം കൊവിഡ് 19 പശ്ചാലത്തില്‍ ലോക്ഡൗണിലാണ്. സംസ്ഥാന സര്‍ക്കാരുകളൊക്കെ തന്നെ വളരെ മികച്ച മുന്‍കരുതലുകളാണ് ഇതിനെതിരെ സ്വീകരിക്കുന്നത്. കേരളസര്‍ക്കാര്‍ മാതൃകാപരമായ പല പ്രഖ്യാപനങ്ങളും മുന്‍കരുതലുകളുമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.കേരളസര്‍ക്കാര്‍ കേരളത്തിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

എപിഎല്‍,ബിപിഎല്‍ കാര്‍ഡുകള്‍ക്കും ഭക്ഷ്യസാധങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ചെറിയ ആശങ്കയുണ്ട് ഭക്ഷ്യധാന്യം ലഭിക്കുമോ എന്ന കാര്യത്തില്‍. എന്നാല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പുവരുത്തുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ആധാര്‍ നമ്പര്‍ പരിശോധിച്ചതിനുശേഷമാവും ഇത്തരക്കാര്‍ക്ക് റേഷന്‍ ധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക.

Loading...

മറ്റ് റേഷന്‍ കാര്‍ഡുകളില്‍ പേരില്ലാത്തവര്‍ക്ക് ഇത്തരക്കാര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. ഇതിലൂടെ ഒരു പ്രദേശത്ത് വാടകവീടെടുത്ത് താമസിക്കുന്നവര്‍ക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്താനാണ് ഭക്ഷ്യവകുപ്പിന്റെ ഈ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1, വയനാട്- 1 എന്നിങ്ങനെയാണ് കണക്കുകള്‍. വയനാട്ടില്‍ ആദ്യമായാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.

തൃശൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവർ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല.ഇവർ തൃശൂർ വലിയാലുക്കൽ സ്വദേശികളാണ്.