കടലക്കറിയില്‍ ഒച്ച്; തലസ്ഥാനത്തെ ഹോട്ടല്‍ അടച്ച് പൂട്ടി, പഴകിയ സാധനങ്ങളും പിടിച്ചെടുത്തു

ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തിയതിനെ തുടർന്ന് തലസ്ഥാനത്തെ ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ച് പൂട്ടി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു.
വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് വാങ്ങിയ കടലക്കറിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ എത്തി ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു.

ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകി. ഇവിടെ നിന്നും കാലാവധി കഴിഞ്ഞ പാൽ ഉല്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ഇത് എല്ലാവരും മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയുക കാരണം ഭക്ഷണത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത് ഒച്ചിനെയാണ് .. ഊചിപ്പിക്കുന്നതു നമ്മുടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിശ്വാസിയാതെയെ കുറിച്ചാണ് .. മുന്നറിയിപ്പുകൾക് പല സംഭവ വികസനകള്, റിപ്പോർട് ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ഭക്ഷണ രീതി മാറ്റാൻ നമുക്ക് സാധിക്കുന്നില്ല അതുകൊണ്ടു തന്നെ ഇനി ഒരു കാര്യം ശ്രെദ്ധിക്കുക ഭക്ഷണം മസാല പുരട്ടിയ കാരികളോ മറ്റെന്ത്‌ കഴിച്ചയാളും അത് സ്രെദ്ധയോടെ നോക്കി കഴിക്കുക കാരണമാ ഒച്ചോ പള്ളിയോ പടയോ അതിനോടൊപ്പംനിങ്ങളുടെ ശരീത്തിനകത്തു പോയി കഴിഞ്ഞഅൽ അന്പത് നിങ്ങള്ക്ക് മാത്രമാണ് തൊഴിലാളികൾക്ക് വേണ്ടത്ര ബോധവൽക്കരണം നൽകാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കാനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Loading...

ഇത് കൂടാതെ നഗരസഭ ആരോഗ്യവിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒരാഴ്ചവരെ പഴകിയ ഭക്ഷണങ്ങളാണ് ആറു സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലായിൽ സമാനമായ രീതിയിൽ രാവിലെ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധനക്കെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വേലി[എടുത്തിയത് . സാമ്പാറില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പിഴയടിപ്പിച്ച കിഴക്കേകോട്ട ബിസ്മിയില്‍ വീണ്ടു പഴകിയ ഭക്ഷണം. ഇന്നലത്തെ പൊറോട്ടയും വറുത്ത മീനും ഇന്നും വില്‍പ്പനക്കായി തയാറാക്കിവെച്ചിരുന്നു. പഴയിയ ക്വാളിഫ്ലവര്‍, മയനൈസ് എന്നി ഫ്രിഡ്ജുകളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.കേടുവന്ന ചിക്കനും ബീഫും അടുക്കളകളില്‍ നിന്ന് പിടിച്ചെടുത്തു. കിഴക്കേട്ടോട്ടയിലുള്ള ഇഫ്ത്താര്‍ ഹോട്ടലില്‍ നിന്ന് പഴകിയ ചിക്കല്‍ ,ബീഫ് എന്നിവ കണ്ടെടുത്തു. അടുക്കളകള്‍ ഒട്ടു വൃത്തിയില്ലാത്ത നിലയിലായിരുന്നു പരിശോധന നടന്ന മിക്ക ഹോട്ടലുകളും. ദിവസങ്ങള്‍ പഴക്കുമുള്ള പത്തുകിലോ തൈര് മണക്കാട് ബിസ്മി ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങളായി ഉപയോഗിക്കുന്ന ചായപ്പൊടി, എണ്ണ എന്നവിയാണ് കണ്ടെടുത്തത്.
ചൈനീസ് വിഭവങ്ങള്‍ക്കായി വേവിച്ചുവെച്ച ഉരുളന്‍കിഴങ്ങ്,ക്വാളിഫ്രവര്‍ എന്നിവയും പിടിച്ചെടുത്തു. പരിശോധന നടത്തിയ 57 ല്‍ 30 ഹോട്ടലുകള്‍ക്കെതിരെ നടപടി ഉണ്ടാവും.