മാനസിക വെല്ലുവിളി നേരിടുന്ന 12 വയസ്സുകാരനെ പിതാവ് അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ. മാനസിക വെല്ലുവിളി നേരിടുന്ന 12 വയസ്സുകാരനെ പിതാവ് അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാവേലിക്കര ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മദ്യപിച്ച് എത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്ന് പിതാവിന്റെ സഹോദരന്‍ പറയുന്നു. ഇയാള്‍ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതും. കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയുവാന്‍ ശ്രമിച്ചാല്‍ തെറിവിളിക്കും. സംഭവത്തില്‍ ചൈല്‍ഡ് ലൈനും പോലീസും ഇടപെടണമെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ ആവശ്യപ്പെടുന്നു.

മാസങ്ങള്‍ക്ക് മുമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നവല്‍കിയിരുന്നു. കൂടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍ പിരിയുകയായിരുന്നു. കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് കുട്ടിയുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. തുടര്‍ന്ന് കുട്ടി പിതാവിന്റെ അടുത്തേക്ക് എത്തുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കുട്ടിയെ പലപ്പോഴും മദ്യപിച്ചെത്തുന്ന പിതാവ് ഉറങ്ങുവാന്‍ പോലൂം അനുവദിച്ചിരുന്നില്ല.

Loading...

പലപ്പോഴും തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാത്ത കുട്ടി അന്ധാളിച്ച് നില്‍ക്കുന്നത് കാണാമെന്നും. കുട്ടിയെ മര്‍ദ്ദിക്കുന്നത് തടഞ്ഞാല്‍ ചീത്ത വിളിക്കും അമ്മയുള്‍പ്പെടെ ഉള്ളവരോട് അതിക്രമം കാട്ടുവാന്‍ ശ്രമിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കി. ശിശു സംരക്ഷണ നിയമപ്രകാരം കേസ് എടുത്തു. പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് വന്നു. എന്നാല്‍ ഇതിന് ശേഷവും മാറ്റം ഒന്നും സംഭവിച്ചില്ലെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ പറയുന്നു.