Business Exclusive

ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികൾ , ഒന്നാം സ്ഥാനത്ത് എം എ യൂസഫലി

ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ എട്ടു മലയാളികൾ ഇടം നേടി . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്ത്.

22 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടൽ, കൺവെൻഷൻ സെന്റർ മേഖലകളിലും വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരിൽ ആദ്യ ഇരുപതിൽ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തിൽ 394-ാം സ്ഥാനത്താണ് അദ്ദേഹം.
ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 390 കോടി ഡോളർ (27,495 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി.

ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (16,920 കോടി രൂപ/240 കോടി ഡോളർ), ഇൻഫോസിസ് മുൻ വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ (15,510 കോടി രൂപ/220 കോടി ഡോളർ), ഇൻഫോസിസ് മുൻ മാനേജിങ് ഡയറക്ടർ എസ്.ഡി. ഷിബുലാൽ (9,870 കോടി രൂപ/140 കോടി ഡോളർ), വി.പി.എസ്. ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ഷംസീർ വയലിൽ (9,870 കോടി രൂപ/140 കോടി ഡോളർ), കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ (8,460 കോടി രൂപ/120 കോടി ഡോളർ), ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ (7,755 കോടി രൂപ/110 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

Related posts

വീട്ടമ്മയെ കൊലപ്പെടുത്തി കോണ്‍ക്രീറ്റ് വീപ്പയില്‍ നിറച്ച് കായലില്‍ തള്ളിയ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ ; സജിത്തുമായി അടുപ്പമുണ്ടായിരുന്ന ഇടുക്കിക്കാരി മുങ്ങി

ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ വനിതാ ഡോക്ടറുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. തുഷാരയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നു ഫൊറൻസിക് വിദഗ്ദ്ധർ

ദുരൂഹമായത് ആ അജ്ഞാത ഫോണ്‍കോള്‍ ; ജെസ്‌നയുടെ പിതാവ്‌ പണിയിക്കുന്ന കെട്ടിടത്തിലെ മണ്ണ്‌ പരിശോധനക്കയച്ചു

സേവിങ്ങ് അക്കൗണ്ടുള്ള പ്രവാസികളെ പിടിക്കാൻ നിയമം വരുന്നു, സേവിങ്ങ് അക്കൗണ്ടിൽ പ്രവാസികൾ പണം ഇടരുത്

subeditor

മാർപാപ്പയുടെ വാക്കുകളെ വീണ്ടും വളച്ചൊടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

Sebastian Antony

കാമുകനേ കിടക്ക വിരിച്ച് സ്വീകരിക്കുന്ന അമ്മ, ഒടുവിൽ 11കാരി മകളേയും ബലാൽസംഗം ചെയ്തു

subeditor

2654 കോടിയുടെ വായ്പ തട്ടിപ്പ്; മുന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

subeditor12

ഹേലിക്കു പകരം ഇവാന്‍ക? രാജിയുടെ പിന്നിലെ കാരണങ്ങള്‍

Sebastian Antony

എയര്‍ ബസ്‌ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നു

subeditor

ഹന്നാൻ, പറ്റിച്ചെന്നത് സത്യമോ?..ഇത് അമ്മയെ തൂക്കി വില്ക്കുന്നവരുടെ മാർകറ്റിങ്ങ് തന്ത്രമെന്ന് സോഷ്യൽ മീഡിയ, പ്രതികരണം

subeditor

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിലല്ല; പൃഥ്വിയ്‌ക്കെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിന് രമ്യയുടെ മറുപടി

ഫ്രാങ്കോക്ക് പിന്നിൽ സർക്കാർ- തുറന്നടിച്ച് കമാൽ പാഷ

subeditor