ഹിന്ദു യുവതിയെയും മക്കളെയും നിർബന്ധിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റി ; യുവാവ് അറസ്റ്റിൽ

ഡെറാഡൂൺ: ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ ഹിന്ദു യുവതിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെയും നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡെറാഡൂൺ സ്വദേശി ഹാഷിമാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാൾ യുവതിയെ വലയിലാക്കിയത്.

ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ കുട്ടികളെ മദ്രസയിൽ അയച്ചതായും യുവതി പറഞ്ഞു. ഹാഷിമിനെതിരെ പരാതിയുമായി യുവതിയുടെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിക്ക് 8,6,3 പ്രായത്തിലുള്ള മൂന്ന് പെൺകുട്ടികളുമുണ്ട്. അടുത്തിടെയായി യുവതിയും ഭർത്താവും വഴക്കുണ്ടായി. ഇതിന് പിന്നാലെ യുവതിയുമായി ഹാഷിം അടുക്കുന്നത്.

Loading...

ശേഷം ജോലി തരപ്പെടുത്തി തരാമെന്ന് ഉറപ്പ് നൽകിയാണ് ഇയാൾ യുവതിയെയും മൂന്ന് പെൺകുട്ടികളെയും കൂട്ടിക്കൊണ്ടുപോകുന്നത്. തന്റെ മകളെയയും പേരക്കുട്ടികളെയും കാണാൻ അനുവദിക്കണമെന്ന് ആവശ്യവുമായി പലവട്ടം സമീപിച്ചെങ്കിലും ഹാഷിം അനുവദിച്ചിരുന്നില്ല. തുടർന്നാണ് വൃദ്ധ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും മക്കളെയും യുവാവ് മതം മാറ്റിയതായുള്ള വിവരങ്ങൾ പുറത്തായത്