ദില്ലി: ആണുങ്ങള്‍ക്ക് നേരെ എന്ത് തെമ്മാടിത്തരവും ചെയ്യാം എന്നാണോ? സ്ത്രീയുടെ വിശേഷാൽ അധികാരം ഉപയോഗിച്ച് പൊതു സ്ഥലത്ത് പുരുഷനെ മർദ്ദിക്കുന്ന സംഭവം വീണ്ടും. സ്ത്രീകളുടെ നിയമങ്ങളെ ഭയന്ന് മുഖത്തടികിട്ടിയ സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ച് പ്രതികരിക്കുക പോലും ചെയ്യാതെ നിശബ്ദത പാലിക്കുന്നു. കുറച്ചു ദിവസം മുമ്പ് കേരളം കണ്ട ബിജിമോൾ എം.എൽ.എയുടെ എ.ഡി.എമ്മിനെ തല്ലിയ സഭവത്തിലും സ്ത്രീ നിയമങ്ങൾ ആണ് വില്ലൻ ആയത്.
ഒരു വിദേശ വനിത സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. സ്ത്രീ ആയതിനാൽ അദ്ദേഹംപ്രതികരിച്ചില്ല. ന്യൂഡല്‍ഹിയില്‍ മന്‍മോഹന്‍സിംഗ് അടക്കം പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അകത്ത് പ്രവേശിപ്പിക്കാതിരുന്ന ഉദ്യോഗസ്ഥനെയാണ് സ്ത്രീ ആക്രമിച്ചത്.എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ നടപടിക്ക് എതിരെ ശക്തമായി രംഗത്ത് വന്നു. അദ്ദേഹത്തിന്റെ ജോലി അദ്ദേഹം ചെയ്തു അതിനു അടിക്കാന്‍ ഇവള്‍ക്ക് എന്ത് അധികാരം.എന്നിട്ട് പോലും അദ്ദേഹം ക്ഷമ കൈവിട്ടില്ല. സ്ത്രീ ആണെന്ന് കരുതി പോക്രിത്തരം ചെയ്യമെന്നാണോ? ആണായാലും പെണ്ണായാലും മറ്റുള്ളവരെ ബഹുമാനിക്കുക എന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന പരമായ സ്വഭാവ ഗുണം .