നിലക്കടല തോടിനുള്ളില്‍ നോട്ട്; കള്ളക്കടത്തിന്റെ പുതിയ രീതികണ്ട് കണ്ണ്തള്ളി ഉദ്യോഗസ്ഥര്‍

കള്ളക്കടത്തിന്റെ പുതിയ രീതികണ്ട് അമ്പരന്നിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. തോട് പൊളിക്കാത്ത നിലക്കടല, ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ മറ്റ് ഭക്ഷണ പ?ദാര്‍ത്ഥങ്ങള്‍ എന്നിവയിലെല്ലാം കറന്‍സികള്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമം നടന്നത്. ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളില്‍ നിന്നാണ് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്.

വളരെ സൂക്ഷമമായ നിലയില്‍ ചുരുട്ടിയ നിലയിലായിരുന്നു കറന്‍സി വച്ചിരുന്നത്. നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്. വറുത്ത ഇറച്ചിക്കുള്ളിലെ എല്ലിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കഴിഞ്ഞ ദിവസം വിദേശ കറന്‍സി കണ്ടെത്തിയിരുന്നു. യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ച വേവിച്ച മട്ടണ്‍ കഷണങ്ങള്‍, കപ്പലണ്ടി, ബിസ്‌കറ്റ് പാക്കറ്റുകള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ഒളിപ്പിച്ച തരത്തില്‍ വിദേശ കറന്‍സി കണ്ടെത്തിയതായി സിഐഎസ്എഫ് വക്താവ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിംഗ് പറഞ്ഞു. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈറ്റ് ദിനാര്‍, ഒമാനി റിയാല്‍, യൂറോ എന്നിവയാണ് പിടികൂടിയത്. ആദ്യമായാണ് കപ്പലണ്ടിക്കുള്ളിലടക്കം കറന്‍സി കടത്തുന്നത് പിടികൂടുന്നത്.

Loading...

ആദ്യമായാണ് കപ്പലണ്ടിക്കുള്ളിലടക്കം കറന്‍സി കടത്തുന്നത് പിടികൂടുന്നത്. കഴിഞ്ഞ മാസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും അരക്കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു . രാജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 56.35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണമാണ് പി​ടി​കൂ​ടിയത്. സംഭവുമായി ബന്ധപ്പെട്ട്. ര​ണ്ട് പേ​രെ അന്ന് അറസ്റ്റ് ചെയ്തു. സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ളാ​യും സ്വ​ര്‍​ണം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു അന്ന് ഇവരില്‍ നിന്നും കള്ളക്കടത്തു വസ്തുക്കള്‍ കണ്ടെത്തിയത്.
സ്വര്‍ണ്ണ കടത്തിലായിരുന്നു പുതിയ വഴികള്‍ ഇത്തരം സംഘങ്ങള്‍ കണ്ടെത്തിയിരുന്നത് . നെടുമ്പാശ്ശേരിയില്‍ നിന്ന് സ്വര്‍ണ്ണ കടത്ത് ഒളിപ്പിച്ചത് കണ്ട് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിയിരുന്നു . മിക്‌സിക്കുളളിലും സ്പീക്കറിനുളളിലും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തുന്നതിനിടെയായിരുന്നു നെടുമ്പാശ്ശേരിയില്‍ ഈ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതാദ്യമായാണ് കറന്‍സി കള്ളക്കടത്തിലും പുതിയ രീതികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.അതും കപ്പലണ്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ കറന്‍സികള്‍ .എന്തായാലും പുതിയ രീതികണ്ട് അമ്ബരന്നിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.നിലക്കടലത്തോടിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു നോട്ടുകെട്ടുകള്‍