യുദ്ധമെങ്കില്‍ യുദ്ധം ഇറാന് അന്ത്യശാസനം നല്‍കി ട്രംപ് ; ഇനിയും പ്രകോപനമുണ്ടായാല്‍ ഇറാന്റെ പൊടികാണില്ല

ഇറാന്റെ അന്ത്യം സൂചിപ്പിച്ച് അമേരിക്കന്‍ മുന്നറിയിപ്പ്. അമേരിക്കയുമായി ഏറ്റുമുട്ടുകയോ അമേരിക്കന്‍ അക്പ്പലുകളോ, വിമാനമോ, പൗരന്മാരെയോ ആക്രമിക്കുകയോ ചെയ്താല്‍ ഇറാന്റെ എന്നേക്കുമായുള്ള അവസാനം ആയിരിക്കും എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് അന്ത്യ ശാസനം നല്കിയിരിക്കുന്നു. അമേരിക്കയിലേക്ക് എണ്ണയുമായി പോയ സൗദിയുടെ കപ്പലുകള്‍ യു.എ.ഇ കടല്‍ ഇടുക്കി വയ്ച്ച് ആക്രമിച്ചതാണ് വിഷയങ്ങള്‍ക്ക് തുടക്കം. ഇതിനു പുറമേ അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇറാനിലേക്ക് കയറ്റുമതി ഇപ്പോള്‍ ലോകത്ത് ഒരു രാജ്യത്തിനും പറ്റില്ല. ഇറാനില്‍ നിന്നും എണ്ണ കൊണ്ടുപോകാനും ഒരു രാജ്യത്തിനു പറ്റില്ല. ഇറാനില്‍ നിന്നും ലോകത്തിലേ ഏത് രാജ്യവും എണ്ണ കടത്തിയാല്‍ അമേരിക്ക തടയുകയോ പുറം കടലില്‍ വെടി ഉതിര്‍ക്കുകയോ ചെയ്യും എന്നുമാണ് മുന്നറിയിപ്പ്.

ഇതിനെല്ലാം പുറമേ ഇറാനെ ചുട്ടെരിക്കും എന്നു സൂചിപ്പിച്ച് അമേരിക്കയുടെ അന്ത്യശാസനവും വന്നിരിക്കുന്നു.ഇറാന്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഔദ്യോഗികമായി അവരുടെ അവസാനമായിരിക്കും. അമേരിക്കയെ മേലില്‍ ഭീഷണിപ്പെടുത്തരുത്.” – ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കെയാണു ട്രംപിന്റെ മുന്നറിയിപ്പ്.സഖ്യരാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയുയര്‍ത്തുന്നുവെന്ന പേരില്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്ക വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖല വീണ്ടും ഒരു മഹാ യുദ്ധത്തിനായി ഒരുങ്ങുകയാണ്. യുദ്ധം ഒഴിവാക്കിയില്ലെങ്കില്‍ ഇറാന്‍ കീഴടങ്ങണം.

Loading...

ഇറാന്‍ സൗദിക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും എതിരെ നടത്തുന്ന നീക്കം അവസാനിപ്പിക്കണം. ഒരു ഭാഗത്ത് അമേരിക്ക ആയതിനാല്‍ ഇറാന്റെ ഏറ്റവും വലിയ സുഹൃത്തായ ഖത്തര്‍ പോലും നിശബ്ദത പാലിക്കുകയാണിപ്പോള്‍. ഇറാന്‍- അമേരിക്ക പോരു മുറുകുന്നത് വന്‍ ആശങ്ക ഉയര്‍ത്തുന്നു.. തുടര്‍ന്ന് ദുബായ് തീരത്തിനു സമീപം സൗദിയുടെ ഉള്‍പ്പെടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിന് ഇറാനാണ് ഉത്തരവാദി എന്ന് അമേരിക്ക വിമര്‍ശിക്കുകയും ചെയ്തു. അതേസമയം ഇറാനെതിരായ നീക്കങ്ങളുടെ പേരില്‍ ട്രംപ് സര്‍ക്കാരില്‍ ഉള്‍പ്പോര് ഉടലെടുത്തിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഇറാനെതിരെ കടുത്ത നിലപാട് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്.എന്നാല്‍ മേഖലയില്‍ യുദ്ധസാഹചര്യം ഇല്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. ഇറാനെ ആക്രമിക്കാന്‍ ആരെങ്കിലും തുനിയുമെന്നു കരുതുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

2015ല്‍ രൂപപ്പെട്ട ആണവകരാറില്‍നിന്നു പിന്മാറിയ അമേരിക്ക ഇറാനെതിരെ അതിശക്തമായ ഉപരോധ നടപടികള്‍ സ്വീകരിച്ചിരുന്നു.പ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി പ്രാദേശിക ചര്‍ച്ചകള്‍ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. മേയ് 30ന് മെക്കയില്‍ നടക്കുന്ന 2 അടിയന്തര യോഗങ്ങളിലേക്കു ഗള്‍ഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സല്‍മാന്‍ രാജാവ് ക്ഷണിച്ചു. ഇറാനുമായി യുദ്ധത്തിനു താല്‍പര്യമില്ലെന്നു സൗദി വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഞായറാഴ്ച സൗദിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു