കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടുതല്‍ ചോദ്യം ചെയ്യും

പത്തനംതിട്ട: കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടുതല്‍ ചോദ്യം ചെയ്യും. അനുബന്ധ തെളിവുകള്‍ ശേഖരിക്കാനാണ് സി ബ്രാഞ്ചിന്റെ അടുത്ത നീക്കം. അതേസമയം,പത്തനംതിട്ട ചിറ്റാറില്‍ മത്തായിയുമായി വനംവകുപ്പ് തെളിവെടുക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം വനം വകുപ്പ് കസ്റ്റഡിയിലിരികെ ആണ് ചിറ്റാര്‍ സ്വദേശി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്
മത്തായിയും കസ്റ്റഡിയിലെടുക്കപ്പെട്ട സുഹൃത്തായ മാടമണ്‍ സ്വദേശി അരുണ്‍ എന്നിവരുമായി വനമേഖലയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ ശാന്ത സ്വഭാവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മത്തായിയെയാണ് കാണാനാകുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതായും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. നിലവില്‍ മൃഗങ്ങളെ വേട്ടയാടല്‍, വനത്തില്‍ അനധികൃതമായി പ്രവേശിക്കുക. എന്നീ വകുപ്പുകള്‍ പ്രകാരമാണ് മത്തായിക്കെതിരായ വനം വകുപ്പ് കേസ്. ഗൂഡ്രിക്കല്‍ മേഖലയില്‍ നിന്നും ഫോണ്‍ വഴി ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും അന്വേഷണം തുടങ്ങിയതെന്നാണ് വനം വകുപ്പ് വിശദീകരണം.

Loading...

അതിനാല്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളി വിവരങ്ങള്‍ കേസ് അന്വേഷിക്കുന്ന സി ബ്രാഞ്ച് സംഘം ശേഖരിക്കും.
ഇതുമായി ബന്ധപ്പെട്ട പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം 7 പേരെയും പ്രത്യേകം ചോദ്യം ചെയ്യും. അവധിയില്‍ പ്രവേശിച്ചിട്ടുളള ജീവനക്കാരില്‍ ചിലര്‍ മറ്റ് ജില്ലകളില്‍ നിന്നുളളവരാണ്. പ്രത്യേക സമയങ്ങളില്‍ ഇവരെ വിളിപ്പിക്കാനാണ് ആലോചന. കേസില്‍ നിലവില്‍ ആരും പ്രതികളിയായിട്ടില്ല