തൃശൂരിൽ 9മാർകറ്റുകളിൽ ഫോർമാലിൽ കലർത്തിയ മീൻ പിടികൂടി

തൃശൂർ : മീനിൽ വിഷം കലർത്തുന്നു എന്നത് ഇനി കേട്ടുകേൾവിയും, അഭ്യൂഹവും അല്ല. സത്യം സത്യമായും വിശ്വസിക്കുക. ഇതാ തൃശൂരിലേ 9 മാർകറ്റിൽ നിന്നും വിഷയം കലർന്ന മീൻ പിടികൂടി. ചെമ്മീനാണ്‌ പിടിച്ചത്. ഉപയോഗിച്ചത് ഫോർമാലിൻ. മനുഷ്യ ശരീരം കേടാകാതെയും അഴുകാതെയും ഇരിക്കാൻ മോർച്ചറികളിൽ ഉപയോഗിക്കുന്ന മാരകമായ രാസ ലായനിയാണിത്. കൊടിയ വിഷമാണിത്. മനുഷ്യനേ മെല്ലെ മെല്ലെ കൊല്ലും. ആയുസെത്താതെ മീൻ തിന്നുന്ന ഓരോ കേരളീയനും മരിക്കും.

ചാവക്കാട്, ബ്ലാങ്ങാട്, പാലപ്പെട്ടി, മുനയ്ക്കക്കടവ്, വാടാനപ്പള്ളി, എടമുട്ടം, ഇരിങ്ങാലക്കുട, ചാലക്കുടി മത്സ്യ മാർക്കറ്റുകളിലാണു സ്ട്രിപ്പ് ഉപയോഗിച്ചു പരിശോധന നടത്തിയത്. ഇവിടെ വിതരണം ചെയ്ത ചെമ്മീനിൽ ഫോർമാലിൻ വിഷം കണ്ടെത്തി. പിടികൂടിയ മൽസ്യം നശിപ്പിച്ചു. അതായത് ഇതുവരെ ജനങ്ങൾ കഴിച്ചത് കുഴിച്ചു മൂടേണ്ടിയിരുന്ന മൽസ്യം. കുഴിച്ചു മൂടിയാൽ പോലും മാസങ്ങൾ കഴിയും ഇത് അഴുകി നശിക്കാൻ. മണ്ണിലേ ബാക്ടീരിയകളും മറ്റും പോലും ഇതിലേക്ക് അടുക്കില്ല.

ഫോർമാലിൻ എന്താണ്‌. സൈഡ് ഇഫ്ക്ടും

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. ബാക്ട്രീരിയകളും മറ്റും അടുക്കില്ല. അത്രക്കും മാരകമായ വിഷകാരിയാണ്‌. ഇത് മീനിലും ഇറച്ചിയിലും കയറ്റി വിടുന്നത് കേടാകാതെ ഇരിക്കാൻ. മീനും ഇറച്ചിയും ഫ്രഷ് ആയി സൂക്ഷിക്കേണ്ടത് 5 മുതൽ 8 ഡിഗ്രി സെല്ഷസ്യലാണ്‌. അല്ലെങ്കിൽ അവയിൽ രുചിമാറ്റവും കേടും വരും. ഇതിനാണ്‌ ഐസ് ഇടുന്നത്. എന്നാൽ ഐസ്.ഇട്ട് വയ്ച്ചാലും തുറന്ന അന്തരീക്ഷത്തിൽ ഈ താപ നില നിലനിർത്താൻ ആകില്ല. 4-5 മണിക്കൂർ കഴിയുമ്പോൾ മീനും ഇറച്ചിയും കേടാകാൻ തുടങ്ങും.

അല്ലെങ്കിൽ ഫ്രിഡ്ജിൽ ആയിരിക്കണം വയ്ക്കേണ്ടത്. വലിയ ഓപ്പൺ ഫ്രിഡ്ജുകൾ ഇതിനായി ലഭ്യമാണ്‌. എന്നാൽ ഒറ്റ മാർകറ്റിൽ പോലും ഇത് ഉപയോഗിക്കുന്നില്ല. രാവിലെ മുതൽ അന്തി വരെ വെയിൽ കൊണ്ട് ഇരുന്നാലും മീൻ കേടാകുന്നില്ല. രുചിമാറ്റവും ഇല്ല. ഈച്ച പോലും അടുക്കില്ല. ഐസ് പോലും ഇല്ലാതെ പകൽ മുഴുവൻ വെയിലത്ത് വയ്ച്ച് പച്ച മീൻ വില്ക്കുന്നതിന്റെ രഹസ്യമാണിത്. പൂർണ്ണമായി ഐസിൽ മൂടാതെയും, ഫ്രിഡ്ജിൽ വയ്ക്കാതെയും വില്ക്കുന്ന എല്ലാം മീനും തീർച്ചയായി വിഷത്തിൽ പൊതിഞ്ഞതാണ്‌. സൂക്ഷിക്കുക.

ഫോർമാലിൻ പെട്ടെന്നുള്ള രോഗങ്ങൾ

തൊലിയിൽ ചൊറിച്ചിൽ, കണ്ണിൽ വെള്ളം വരലും തലവേദനും, തൊണ്ട വേദന, തളർച്ച, സന്ധികൾക്ക് ബലം ഇല്ലെന്ന തോന്നലും അവസ്ഥയും. മീൻ കഴിച്ചാൽ 2 മണിക്കൂറിനുള്ളിൽ ഇത് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദീർഖ കാല രോഗങ്ങൾ: കാൻസറിനു സാധ്യത 70% വരെ. ഹൃദ്രോഗത്തിനു ഉയർന്ന സാധ്യത. സന്ധികൾ ദുർബലമായി വീക്കവും നടക്കാൻ വയ്യാത്ത അവസ്ഥയും, ശ്വാസ കോശ രോഗങ്ങൾ, തലച്ചോറിലേ കോശങ്ങൾ ദ്രവിക്കുന്നതിനാൽ ഓർമ്മ കുറവ്‌. കരൾ രോഗം: മുന്നറിയിപ്പിനായി ഈ വിവരം പരമാവധി ഷേർ ചെയ്യുക

Top