മീനിൽ നിന്നും വിഷബാധ ഏറ്റു, പച്ചമീനിലെ വിഷബാധ തിരിച്ചറിയാൻ

പിടയ്ക്കുന്ന മല്‍സ്യം മഞ്ഞളുപുരട്ടി വേവിച്ച് ഉപ്പിട്ട് ചൂടാറും മുന്‍പേ സ്വാദോടെ കഴിക്കുന്നതിനു മുന്‍പ് എല്ലാവരും ഇതൊന്നു കേള്‍ക്കുക..പച്ചമീനില്‍ നിന്നും വിഷം തീണ്ടുന്നതും പാര്‍ശ്വഫലങ്ങളും കൂടുതലായി വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്.. മീന്‍ വൃത്തിയാക്കിയ വീട്ടമ്മക്ക് ശാരീരിക ബുദ്ധിമുട്ടും, കൈകള്‍ നീരുവയ്ച്ച് വീര്‍ക്കുകയും ചെയ്തു. പുനലൂര്‍.. മഞ്ഞമങ്കല ചെമ്മന്തൂര്‍ കുഞ്ഞുമോള്‍ക്കാണ് മീനില്‍ നിന്നും വിഷം തീണ്ടിയത്. പച്ച മീന്‍ കേടുവരാതിരിക്കാനുള്ള കെമിക്കലുകള്‍ മീന്‍ വൃത്തിയാക്കുന്നവരുടെ സ്വര്‍ണ്ണാഭരനങ്ങള്‍ വരെ വെള്ളി നിറത്തില്‍ ആക്കുകയും ആഭരനങ്ങള്‍ പൊടിയുകയും ചെയ്യുന്നു എന്ന നിരവധി സംഭവങ്ങള്‍ക്ക് ശേഷം ഇതാ മീന്‍ വൃത്തിയാക്കിയപ്പോള്‍ വിഷബാധ ഏറ്റ വീട്ടമ്മയുടെ വാര്‍ത്തയും പുറത്തുവിടുന്നു.

മീന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് വൃത്തിയാക്കിയപ്പോള്‍ മുതല്‍ കൈകള്‍ക്ക് ചൊറിച്ചിലും, നീരുവയ്ക്കലും ഉണ്ടായി. പിന്നീട് കൈകള്‍ ചുവന്ന് നീരുവയ്ച്ചു. അവശ നിലയിലായ വീട്ടമ്മ പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.പുനലൂര്‍ മുനിസിപാലിറ്റി ആരോഗ്യ വകുപ്പിലും ഫുഡ് ഇന്‍സ്പക്ടര്‍ക്കും പരാതി നല്കി. എന്നാല്‍ ഫുഡ് ഇന്‍സ്പ്ക്ടര്‍ പരാതി വേണ്ട വിധം സ്വീകരിച്ചില്ല എന്ന് ആക്ഷേപം ഉയര്‍ന്നു. പരാതിക്കാരിയുടെ പരാതി അന്വേഷിച്ചില്ല എന്നും മീന്‍ വിറ്റവര്‍ക്ക് അനുകൂലമായി വാദിക്കുകയും ചെയ്യുകയായിരുന്നു.

Loading...