മോന്‍സണ്‍ തേങ്ങയും മീനും കൊണ്ടുവരാന്‍ ഡിഐജിയുടെ വാഹനം ഉപയോഗിച്ചുവെന്ന് മുന്‍ ഡ്രൈവര്‍

കൊച്ചി. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പോലീസ് വാഹനവും ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്തല്‍. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കോവിഡ് കാലത്ത് തേങ്ങ, മീന്‍ എന്നിവ കൊണ്ടുവരാന്‍ മോന്‍സണ്‍ ഡിഐജിയുടെ വാഹനം ഉപയോഗിച്ചുവെന്നും. മോണ്‍സണും സുഹൃത്തുക്കളും ഐജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നതെന്നും ജെയ്‌സണ്‍ പറയുന്നു.

Loading...

ഐജിയുമായി ജെയ്‌സണ്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകലും പുറത്ത് വന്നിട്ടുണ്ട്. മോന്‍സണിന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നുമാണ് ഡിഐജിയുടെ വാഹനത്തില്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും ജെയ്‌സണ്‍ പറഞ്ഞു.