പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍

മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയുടെ നടപ്പാക്കല്‍ രീതിയും ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കണ്ണന്‍ ഗോപിനാഫിനെ കൂടാതെ ഭാരത് ബച്ചാവോ ആന്ദോളനിലെ ഫിറോസ് മിതിബോര്‍വാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടിസ്) ഫഹദ് അഹമ്മദ്, അഖില്‍ ഭാരതീയ പരിവാറിലെ അമോല്‍ മാദം, ഓള്‍ ഇന്ത്യ തന്‍സീം ഇന്‍സാഫിലെ നസീറുള്‍ ഹഖ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സിലിലെ എംഎ ഖാലിദ് എന്നിവരടക്കമുള്ള പൊതുപ്രവര്‍ത്തകരെയും കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.

Loading...

അതെസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയില്‍ ലോങ്ങ് മാര്‍ച്ച്‌ നടത്താനാണ് തീരുമാനിച്ചിരുന്നത്. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ ആയിരുന്ന കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്.