മാഡ്രിഡ്: സാമൂഹ്യപ്രതിബദ്ധതയോടെയും സത്യസന്ധതയോടെയും പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് ലോകത്തില്‍ കുറഞ്ഞുവരികയാണ്. രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയസ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട സാമ്പത്തിക സ്ഥാപനത്തിന്റെ മുന്‍ തലവനെയാണ് ഇപ്പോള്‍ കള്ളപ്പണത്തിനും അനധികൃതസ്വത്ത് സ്വമ്പാദനത്തിനും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റെര്‍നാഷണല്‍ മോനിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) മുന്‍മേധാവിയും സ്പെയിനിന്റെ മുന്‍ ഉപപ്രധാനമന്ത്രിയുമായ റോഡ്രിഗോ റാത്തോ അറസ്റ്റിലായി.

കുറെക്കാലമായി സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്ന റോഡ്രിഗോയുടെ മാഡ്രിഡിലെ വസതിയില്‍ ഇന്റലിജന്‍സ് ഏജെന്റ്സ് നടത്തിയ റെയ്ഡിലാണ് കള്ളപ്പണം പിടികൂടിയത്. കള്ളപ്പണം കൂടാതെ ഇദ്ദേഹത്തിന് രാജ്യത്തിനകത്തും പുറത്തുമായി ധാരളം സ്വത്തുക്കള്‍ ഉള്ളതിന്റെ രേഖകളും തെരച്ചിലില്‍ ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജോസ് മരിയ അസ്‌നറിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ പാര്‍ട്ടി അധികാരത്തില്‍ ആയിരുന്നപ്പോളാണ് ഇദ്ദേഹം ഉപപ്രധാനമന്ത്രി ആയത്.