മുന്‍ സൗദി അംബാസഡർക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് അഴിമതി വിരുദ്ധ അതോറിറ്റി ശിക്ഷ വിധിച്ചു. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയ മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.

വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്തതും പൊതുമുതല്‍ ധൂര്‍ത്തടിച്ചതുമാണ് ഇയാള്‍ക്കെതിരെ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി കണ്ടെത്തിയ കുറ്റം. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.

Loading...