നാല് മക്കളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

നാല് മക്കളെയാണ് പിതാവ് പീഡിപ്പിച്ചത്. 17,15,13,10 വയസ്സുള്ള മക്കളെയാണ് പീഡിപ്പിച്ചത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. പത്തുവയസ്സുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞത.് പിന്നാലെ മറ്റുകുട്ടികളോട് അധ്യാപകര്‍ കൂടുതല്‍ വിവരം ആരാഞ്ഞപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയായിരുന്നു

Loading...

ഏറെ നാളായി മക്കളെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. 47 കാരനായ പിതാവിന്റെ ക്രൂരപീഡനം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അധ്യാപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അമ്മയ്ക്ക്‌ പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.