തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ദ്ധിക്കുന്നു,മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ: തമിഴ്‌നാട്ടിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രവൈറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചത് സര്‍ക്കാരിനകത്തും വലിയ ആശങ്കയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥഇരീകരിച്ചിരുന്നു എന്ന വാര്‍ത്ത അപ്പോളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓഫീസിലെ നാല് ജീവനക്കാര്‍്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

ഇതോടെ അദ്ദേഹത്തിന്റെ ഓഫീസിലെ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മരിച്ച മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി ദാമോദരനായിരുന്നു. പിന്നീട് ദാമോദരന്‍ അടക്കം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് കഴിഞ്ഞ ദിവസം പളനിസ്വാമിയുടെ ഫോട്ടോഗ്രാഫര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Loading...

അതേസമയം കേരളത്തില്‍ ഇന്നലെ 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 89 പേരാണ്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്: മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്‍നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1. ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11.