സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ കൊവിഡ് മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം നാല് മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. പെരുവള്ളൂര്‍ സ്വദേശി കോയാമു(82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍(80), എസ്‌ഐ അജിതന്‍. ആലുങ്കല്‍ ദേവസ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോരന് കാറ്ററിംഗ് ജീവനക്കാരനില്‍ നിന്നാണ് രോഗപ്പകര്‍ച്ച ഉണ്ടായത്.

തൃശൂരിലെ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത്. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. മലപ്പുറം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാവിലെ 10.30 നായിരുന്നു കോയാമുവിന്റെ മരണം സംഭവിച്ചത്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്.

Loading...

ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്സ് രോഗിയായിരുന്നു കോയാമു. ഇടുക്കിയില്‍ മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ദേവസ്യയുടെ മരണം.