കാട്ടാക്കട സ്വദേശി സംഗീതിനെ മണ്ണുമാഫിയ അതിക്രൂരമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കൊലപ്പെടുത്തിയ സംഭവം അത്ര പെട്ടെന്നൊന്നും കേരളീയർ മറന്നു കാണില്ല …ഇപ്പോൾ ഏതാ സംഗീതിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചിരിക്കുന്നു .. എഎസ്ഐ അനിൽകുമാർ, സിപിഒമാരായ ഹരികുമാർ, ബൈജു, സുകേഷ് എന്നിവരെയാണ് റൂറൽ എസ്പി സസ്‌പെൻഡ് ചെയ്തത്. മണ്ണുമാഫിയ വീട്ടിലെത്തി അതിക്രമം കാണിക്കുന്നതായി പരാതി നല്‍കിയിട്ടും പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നില്ല…ഒരുപക്ഷേ പോലീസുകാർ ഉത്തരവാദിത്തോടെ സംഭവം നടന്ന സ്ഥലത്തു സമയത് എത്തിയിരുന്നെഗിൽ ഒരു പക്ഷേ സംഗീത്തിന്റെ ജീവൻ നഷ്ട്ടപ്പെടിലായിരുന്നു … പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി നെടുമങ്ങാട് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിജിനാണ് കേസിലെ ഒന്നാം പ്രതി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ചാരുപാറ കോട്ടേക്കോണം വീട്ടില്‍ സജു, ടിപ്പര്‍ ഉടമ കിഴമച്ചല്‍ പത്മിനി നിവാസില്‍ ഉത്തമന്‍, ടിപ്പര്‍ ഡ്രൈവർ കൊല്ലക്കോണം കുഴിവിള വീട്ടില്‍ ലിനു, ടിപ്പറിന്റെ ക്ലീനര്‍ കൂവളശേരി റോഡരികത്തുവീട്ടില്‍ മിഥുന്‍, ബൈജു, ടിപ്പര്‍ ഒളിപ്പിക്കാന്‍ സഹായിച്ച ലാല്‍കുമാര്‍, വിനീഷ് എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഗീതിനെ ഇടിച്ച മണ്ണുമാന്തി യന്ത്രം കുഴലാര്‍ മുളയംകോട് ഭാഗത്തുള്ള വിജിന്റെ പഴയ പാറ ക്വാറിയില്‍നിന്നും, ടിപ്പര്‍ തമിഴ്‌നാട്ടിലെ മേപ്പാല എന്ന സ്ഥലത്തെ ഹോളോബ്രിക്‌സ് കമ്പനിയില്‍നിന്നും കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ ടിപ്പര്‍ ഓടിച്ചത് ലിനുവും മണ്ണുമാന്തി യന്ത്രം ഓടിച്ചത് വിജിനുമാണ്.സംഗീതിന്റെ മൂന്നു വാരിയെല്ലുകളാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ചുള്ള അടിയില്‍ പൊട്ടിയത്. തന്റെ വസ്തുവില്‍നിന്ന് മണ്ണു കടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സംഗീത്, കാര്‍ കൊണ്ടിട്ട് വഴി തടസപ്പെടുത്തി. പൊലീസ് വന്നിട്ടു പോകാമെന്ന് സംഗീത് പറഞ്ഞപ്പോള്‍ മണ്ണുകടത്തു സംഘം കാര്‍ തള്ളിമാറ്റി ടിപ്പറിനും മണ്ണുമാന്തി യന്ത്രത്തിനും പോകാന്‍ വഴിയൊരുക്കി. എതിര്‍ത്ത സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിച്ചു. തറയില്‍വീണ സംഗീത് എഴുന്നേറ്റ് വീണ്ടും തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ പിന്‍വശത്തെ ബക്കറ്റ് ഉപയോഗിച്ച് നെഞ്ചിലും തലയിലും അടിച്ചു.
ഇടിഞ്ഞുവീണ മതിലിനടിയിലേക്ക് സംഗീത് വീണപ്പോള്‍ സംഘം വാഹനങ്ങളുമായി കടന്നു.സംഗീതിനെ ഇടിച്ചിട്ടശേഷം പ്രതികളായ ഉത്തമന്‍, ലിനു, മിഥുന്‍ എന്നിവര്‍ സ്‌കൂട്ടറില്‍ ഉദിയന്‍കുളങ്ങരയിൽ എത്തി. ലാല്‍കുമാര്‍ വാടകയ്‌ക്കെടുത്ത വാഹനത്തില്‍ മൂന്നുപേരെയും തമിഴ്‌നാട്ടിലെ തൃപ്പരപ്പിലുള്ള ലോഡ്ജിലെത്തിക്കുകയായിരുന്നു. സംഗീതുമായി പ്രതികള്‍ക്കു നേരത്തെ ഇടപാടുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വനം വകുപ്പിനായി സംഗീത് മണ്ണു നല്‍കിയിരുന്നു. സംഗീത് കൊല്ലപ്പെട്ട ദിവസം അനുവാദമില്ലാതെയാണ് മണ്ണ് എടുത്തത്. 5 ലോഡ് മണ്ണ് വസ്തുവില്‍നിന്നു കൊണ്ടുപോയി. മണ്ണെടുക്കുന്ന വിവരം ഭാര്യ അറിയിച്ചതനുസരിച്ചാണ് സംഗീത് സ്ഥലത്തെത്തിയതും തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടതും. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. പ്രതിപ്പട്ടികയിലുള്ള എട്ട് പേരെയും പൊലീസ് പിടികൂടി.