കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കല്‍; സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ 47 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂട്ട അറസ്റ്റ് നടന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പൊലീസിന്‍റെ സൈബർ ഡോമിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു.

143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്‍തത്. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് ഈ കേന്ദ്രങ്ങളില്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടത്തിയ റെയ്‍ഡുകളിലും പരിശോധനകളിലുമാണ് 47 പേരെ അറസ്റ്റ് ചെയ്തത്.

Loading...

അതേസമയം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് കണ്ണൂരിൽ ഏഴുപേർ പിടിയിലായി. ഇതിൽ രണ്ടു പേർക്ക് എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇൻറർപോളിന്റെ സഹായത്തോടെയാണ് കണ്ണൂർ പൊലീസിൻറെ നടപടി. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിച്ചവരാണ് പിടിയിലായത്. ഒൻപത് ഇടങ്ങളിലായി ജില്ലയിൽ സൈബർ സെൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ, ഇരിട്ടി, പേരാവൂര്‍ എന്നീ സ്റ്റേഷനുകളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്‍റര്‍പോളിനുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമനടപടികളിലേക്ക് പൊലീസ്