സ്വാതന്ത്ര്യം കിട്ടുമ്പോൾ ക്രിസ്ത്യാനികൾ 2.7%, ഇന്ന് 2.3% വളർച്ച താഴേക്ക്,കാരണം വിശ്വാസത്തിൽ വെള്ളം ചേർക്കുന്നു

ക്രിസ്ത്യാനികൾ ഇന്ത്യയിൽ വളരുകയല്ല കുറയുകയാണ്‌. കാരണം ദൈവകാര്യത്തിൽ വെള്ളം ചേർക്കുന്ന ഒരു ജനതക്കൊപ്പം ദൈവം നില്ക്കില്ല- ഫാ ഡാനിയേൽ പൂവനത്തിലിന്റെ പ്രസഗം വൈറലാകുന്നു. പരിശുദ്ധ കുർബാനയേ ഏതറ്റം വരെയും അപമാനിക്കാം.. ഇതൊന്നും ഒരുപാട് കാലം നിലനില്ക്കില്ല.കർത്താവ്‌ തന്ന ചില പ്രമാണങ്ങളിൽ വെള്ളം ചേർക്കരുത്.എല്ലാവരേയും പ്രസാദിപ്പിക്കാൻ വിശ്വാസത്തിൽ വെള്ളം ചേർക്കരുത്. പരിശുദ്ധ കുർബാനയിൽ മായം ചേർക്കരുത്.എല്ലാവരേയും പ്രസാദിപ്പിക്കാൻ ദൈവീക സംവിധാനങ്ങളിൽ മായം ചേർക്കരുത്.

സമീപകാലത്തായി ക്രിസ്ത്യാനികളുടെ ദൈവത്തേ ക്ഷേത്ര ആചാര പ്രകാരം ചിത്രീകരിക്കുന്നു. വൈദീകർ ഓണ കോടി അണിഞ്ഞ് കൂർബാന ചെല്ലുന്നു. കുറി തൊട്ട് കുർബാനക്ക് എത്തുന്നു. ശിവ ലിംഗത്തിന്റെ മാതൃകയിൽ അൾത്താരയിൽ സക്രാരി. പുരോഹിതർ ക്ഷേത്ര കോവിലിൽ ഉള്ളിൽ കയറി വിഗ്രഹത്തിൽ പൂവിടുന്നു. ക്രിസ്തു രൂപം ശിപ മാതൃകയിൽ ഉണ്ടാക്കുന്നു. ചില പള്ളിയിൽ കത്തോലിക്കാ അരവണ ഉണ്ടാക്കുന്നു..കന്യാസ്ത്രീകൾ ക്ഷേത്ര പൂജക്ക് പോകുന്നു. മാതാവിന്റെ വിഗ്രഹം ക്ഷേത്ര ദേവീ മാതൃകയിൽ, പള്ളിക്കുള്ളിൽ തിരുവാതിര..ഇതിനെല്ലാം എതിരേ സഭക്കുള്ളിൽ നിന്നും രൂക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ച് ധ്യാന ഗുരു കൂടിയായ ഫാ.ഡാനിയേൽ പൂവനത്തിലിന്റെ പ്രസംഗം. ആദ്യമായാണ്‌ ഇത്തരത്തിൽ ഒരു തിരുത്തൽ ആഹ്വാനം മുഴങ്ങുന്നത്. കേരളത്തിലും തമിഴ് നാട്ടിലും ഹിന്ദി മേഖലയിലും ക്രിസ്തീയ വിഗ്രഹങ്ങളും, ആചാരങ്ങളും ഹൈന്ദവ രീതിയിൽ ആകുന്ന അവസരം പേരുകളും സംഭവങ്ങളും പറയാതെ അദ്ദേഹം വിമർശിക്കുന്നു. ഇത് ബന്ധപ്പെട്ട ചിത്രങ്ങൾ കൊടുത്ത് വീഡിയോ ആയി ഇപ്പോൾ ചിലർ യു.ടുബിൽ അപ് ലോഡ് ചെയ്തിരിക്കുന്നു. വൈദീകൻ പറയാതെ പറയുന്ന കാര്യങ്ങൾ ചിത്രങ്ങളിലൂടെ വായിക്കാം…

ക്രിസ്തുവിന്റെ പ്രബോധനത്തിൽ വെള്ളം ചേർക്കരുത്.ഒന്നുകിൽ വിശ്വസിക്കുക ഇതിൽ..അല്ലെങ്കിൽ അതിനേ തള്ളി പറയുക..ഇതല്ലാതെ ഇതിനു രണ്ടിനും ഇടയിൽ ആണും പെണ്ണും കെട്ട ഇടപാടുണ്ടല്ലോ..അത് നാശത്തിൽ എത്തിക്കും. അവിടെയും അല്ല ഇവിടെയുമല്ല..ചിലർ അങ്ങിനെയാണ്‌.ക്രിസ്തുമതത്തിൽ അങ്ങിനെയും ആകാം..ഇങ്ങിനെയും ആകാം. ഒരു വഴുവഴുപ്പൻ പരിപാടിയാണ്‌.എവിടെ കൃസിതീയ സഭ തങ്ങളേ തന്നെ കോമ്പർമൈസ് ചെയ്തിട്ടുണ്ടോ അവിടെ സഭ വലർന്നിട്ടില്ല. വളർച്ച കുറയുകയാണ്‌.അതും ഇതും എല്ലാം ഒരുപോലെ ആക്കുകയാണ്‌. അവിടെയും എഴുന്നൊള്ളത്ത്..ഇവിടെയും എഴുന്നൊള്ളത്ത്…വീഡിയോ കേൾക്കാം..

https://youtu.be/EuuZoO-6YH0

Top