ഫാ. ദേവസിയ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം സോമർസെറ്റ്‌ ദേവാലയത്തിൽ മാർച്ച് 16,17,18 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ ­

“അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാർത്ഥന കേട്ടു കര്‍ത്താവ് അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും”. (ഏശയ്യാ 19 -22)

ന്യൂജേഴ്‌സി: സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാര്‍ഷികനോമ്പുകാല ധ്യാനം മാർച്ച് 16,17,18 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.

Loading...

പ്രാർത്ഥനാ ജീവിതം, അനുതാപം, കുമ്പസാരം, ദൈവ വചനശക്തി, പരിശുദ്ധാല്മാഭിഷേകം, പരിശുദ്ധ ദൈവമാതാവ് എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നൽകപ്പെടും.

അനുഗ്രഹീത വചന പ്രഘോഷകനും, കർമലീത്താ സഭാംഗവുമായ ഫാദര്‍.ദേവസി കാനാട്ടാണ് വചന ശുസ്രൂഷകൾ നയിക്കുന്നത്. തൃശൂർ ജെറുസലേം ധ്യാന കേന്ദ്രത്തിന്റ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ദേവസിയ കാനാട്ട് കഴിഞ്ഞ മൂന്നു വർഷങ്ങളായി കെൺടക്കിയിലെ ബുർക്സ്‌വിൽ ഹോളി ക്രോസ്സ് ദേവാലയത്തിൽ പാസ്റ്റർ ആയി സേവനം അനുഷ്ഠിക്കുന്നു.

വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന വചനാഭിഷേക ധ്യാനത്തിൽ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത്­ ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌­നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോൺസൺ ഫിലിപ്സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനേഷ് ജോസഫ്­ (ട്രസ്റ്റി) (201) 978­-9828, മേരിദാസന്‍ തോമസ്­ (ട്രസ്റ്റി (201) 912-­6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) (732) 762-6744, സാബിന്‍ മാത്യൂ (ട്രസ്റ്റി ) (848) 391-8461

വെബ് :www.stthomassyronj.org