പള്ളിമേടയിലേ പീഡന കുമ്പസാരം: നാൾവഴികൾ.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയിൽപ്പെട്ട പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂർദ്ദ്മാതാ പള്ളിവികാരിയായിരുന്നു കൊടുങ്ങല്ലൂർ മതിലകം സ്വദേശിയായ ഫാ.എഡ്‌വിൻ (41). വിശ്വാസികൾ വിളിച്ചാൽ വിളിപ്പുറത്ത് ധ്യാനത്തിനായി പാഞ്ഞെത്തും. എഡ്‌വിന്റെ ധ്യാന പ്രാർത്ഥനയിൽ മുഴുകുന്ന വിശ്വാസികൾ അനുയായികളെ കൂട്ടിക്കൊണ്ടേയിരുന്നു. പുരോഹിതൻമാർക്ക് മാത്രമായി ധ്യാന മാർഗങ്ങൾ പകർന്നു നൽകുന്നതിലും പ്രത്യേക വൈദഗ്ദ്ധ്യം. അന്യസംസ്‌ഥാനങ്ങളിലും ധ്യാനത്തിനായി പലപ്പോഴും പോകുമായിരുന്നു. ധ്യാനത്തിലും സംഗീതവും പ്രഭാഷണം ഉൾപ്പെടുത്തിയുള്ള പ്രത്യേക പാഠ്യക്രമം. ആരെയും ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്ന വാക്ചാതുര്യവും കൂടിയായപ്പോൾ കുറഞ്ഞ കാലം കൊണ്ട് അറിയപ്പെടുന്ന ധ്യാനഗുരുവായി ഫാ. എഡ്‌വിൻ മാറി.

ഓശാന ഞായറിന് തൊട്ടു തലേന്നുള്ള ശനിയാഴ‌‌്ച വികാരിക്ക് കറുത്ത ദിനമായിരുന്നു. പെൺകുട്ടിയും മാതാവും കുമ്പസാരത്തിനെത്തി. കുമ്പസാരത്തിനിടെ പീഡനവുമായി ബന്‌ധപ്പെട്ടതെന്തോ പെൺകുട്ടി പറഞ്ഞപ്പോൾ പള്ളിമേടയിൽ പോയിരിക്കാനായിരുന്നു നിർദ്ദേശം. ഇത് മാതാവിനെ അറിയിച്ചപ്പോൾ പള്ളിമേടയിൽ പോകേണ്ടെന്നും വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു. എന്നാൽ, പെൺകുട്ടി പള്ളിമേടയിലേക്കാണ് പോയത്. കുമ്പസാരം കഴിഞ്ഞ് മാതാവ് പുറത്തിറങ്ങിയപ്പോൾ പെൺകുട്ടിയെ കണ്ടില്ല. വീട്ടിലേക്ക് പോയെന്ന് കരുതി മാതാവും അന്വേഷിച്ചില്ല. എന്നാൽ, വീട്ടിൽ മകളെ കാണാതെ വന്നതോടെ പള്ളിമേടയിൽ എത്തിയ മാതാവ് വികാരിയുമായി വഴക്കിട്ടു. പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. ഇതിനുശേഷമാണ് പീഡനവിവരം പുറത്തുവന്നത്. ഓശാന ഞായറാഴ‌്ച വികാരി കുർബാന അർപ്പിച്ചെങ്കിലും എല്ലാം വഴിപാടായി. മകളെ വികാരി പീഡിപ്പിച്ചെന്ന് കാട്ടി കഴിഞ്ഞ ബുധനാഴ‌്ച മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതിയും നൽകി. മെഡിക്കൽ പരിശോധനയിൽ പീഡനം വ്യക്തമായെന്ന് പൊലീസും പറഞ്ഞു.

Loading...

ഫെയ്‌സുബുക്കിലും ട്വിറ്ററിലും പോരാളി
ബംഗാളിൽ കന്യാസ്‌ത്രീയെ പീഡിപ്പിച്ചതിനെതിരെ ട്വിറ്ററിലൂടെ ശക്തമായ അഭിപ്രായ പ്രകടനങ്ങളാണ് ഫാ. എഡ്‌വിൻ നടത്തിയത്. പലപ്പോഴും സംഘപരിവാറിനെതിരെ കടന്നാക്രമണവും നടത്തി. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അനുയായികളുടെ വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു. സംഗീതമായിരുന്നു ഏറ്റവും വലിയ കൂട്ടുകാരൻ. ‘പഥികന്റെ കിന്നര നാദം, കുരിശോളം സ്‌നേഹം’ തുടങ്ങിയ ആൽബങ്ങൾ. ഇതിലേക്ക് ഗാനങ്ങൾ, സംഗീതം, ആലാപനം എന്നിവയെല്ലാം ഫാ.എഡ്‌വിൻ തന്നെയാണ് നടത്തിയത്. ഒരു ന്യൂ ജനറേഷൻ സിനിമയ്‌ക്കും സംഗീതം നൽകി.

അരങ്ങായി ചെറിയ ഇടവക
ധ്യാനപരിപാടികൾ സജീവമായി മുന്നോട്ടുകൊണ്ടു പോകാനുള്ള സമയം ലഭിക്കാനാണ് കോട്ടപ്പുറം രൂപത അധികൃതർ മൂന്നു വർഷം മുമ്പ് ജോലി ഭാരം കുറഞ്ഞ ചെറിയ ഇടവക നൽകിയത്. 200 താഴെ കുടുംബങ്ങളേ ഇവിടെയുള്ളൂ. പുത്തൻവേലിക്കരയിൽ എത്തിയ ശേഷം ഫാ. എഡ്‌വിൻ സംഗീതരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. അച്ചൻ പുറത്തിറക്കിയ സി.ഡിയുടെ കൂമ്പാരം തന്നെയുണ്ട് പള്ളിമേടയിൽ. ഇമ്പമാർന്ന സംഗീതം നിറഞ്ഞ പാട്ടുകളാണതിൽ. കുർബാന അർപ്പിക്കുമ്പോഴും സംഗീതസാന്ദ്രമായ വികാരിയുടെ ഗാനാലാപനം ഭക്തിയുടെ മറ്റൊരു ലോകത്തേക്കാണ് കൂട്ടികൊണ്ടുപോകുന്നതെന്ന് ഇ‌ടവകാംഗങ്ങൾ തന്നെ പറയുന്നു. പ്രമുഖ സുവിശേഷ ചാനലിൽ വികാരി അവതരിപ്പിച്ചിരുന്ന വചനപ്രഘോഷണത്തിനും ആരാധക വൃന്ദമുണ്ടായിരുന്നു. അച്ചൻ മനോഹരമായി ആലപിച്ച പ്രശസ്ത സിനിമാഗാനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

ഒളിസങ്കേതം
പള്ളിമേടയിൽ നിന്ന് മുങ്ങിയ ഫാ.എഡ്‌വിന് ആദ്യം അഭയകേന്ദ്രമൊരുക്കിയത് പറവൂരിലെ പ്രമുഖ ബാറു‌‌ടമയുടെ വീട്ടിലാണെന്ന് പറയപ്പെടുന്നു. പിന്നീട് ഒളിവിൽ പോകാനുള്ള സൗകര്യവും നൽകി. ഇടവകയിലെ പ്രധാനിയാണ് ഈ ബാറുടമ. ​വി​കാ​രി​യു​ടെ​ ​വെ​ളു​ത്ത​ ​മാ​രു​തി​ ​റി​റ്റ്സ് ​കാ​റും​ ​ബാറു‌ടമയുടെ ​വീ​ട്ടിൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഈ​ ​കാ​റും​ ​ഇ​പ്പോൾ​ ​അ​പ്ര​ത്യ​ക്ഷ​മാ​യി. ​പരാതിയുണ്ടായപ്പോൾ തന്നെ അച്ചനോട് ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ രൂപതാധികൃതർ നിർദേശിച്ചിരുന്നതാണ്. എന്നാൽ ബാറുടമയും അച്ചനും ചേർന്ന് ഇടവകാംഗങ്ങളെ വെല്ലുവിളിച്ച് ഓശാന ഞായറിന് അച്ചനെക്കൊണ്ട് തന്നെ കുർബാന ചൊല്ലിക്കുകയായിരുന്നു. ഈ കുർബാന കഴിഞ്ഞു മുങ്ങിയതാണ് പുരോഹിതൻ. അതിനിടെ അച്ചനെതിരെ ഫേസ് ബുക്കിൽ കമന്റിട്ട പള്ളിയിലെ സംഗീതസംഘാംഗമായ യുവാവിന് വധഭീഷണിയുമുണ്ടായി. ഈ കുടുംബത്തിന് ഇപ്പോൾ പള്ളിയിൽ അപ്രഖ്യാപിത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

അക്കൗണ്ട് ഡിലീറ്റ് ചെയ്തു
പീഡനവിവരം പുറത്തറിഞ്ഞതോടെ വി​കാ​രി​യു​ടെ​ ​ഫെയ്‌സ് ​ബു​ക്ക് , ട്വിറ്റർ ​അ​ക്കൗ​ണ്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മൊ​ബൈൽ​ഫോ​ണും​ ​ഒ​രാ​ഴ്ച​യാ​യി​ ​നി​ശ്ച​ല​മാ​ണ്.​ ​പ​ള്ളി​ ​ഭാ​ര​വാ​ഹി​ക​ളും​ ​രൂ​പ​താ​ ​അ​ധി​കൃ​ത​രും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തോ​ട് ​കാ​ര്യ​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്നില്ല.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളിൽ​ ​നി​ര​ന്ത​രം​ ​ധ്യാ​ന​ങ്ങൾക്ക്​ ​പോ​കു​ന്ന​യാ​ളാ​യ​തി​നാൽ​ ​​ ​രാ​ജ്യം​ ​വി​ടു​ന്ന​ത് ​ത​ട​യാൻ​ ​വിമാനത്താവളങ്ങളിൽ പാ​സ്പോർ​ട്ട് ​ന​മ്പർ​ ​സ​ഹി​തം​ ​പൊ​ലീ​സ് ​ മുന്നറിയിപ്പ് ​ ​നൽ​കി​യി​ട്ടു​ണ്ട്.​ ​

നിർണായക തെളിവുകൾ
വികാരി പതിനാലുകാരിയ പീഡിപ്പിച്ച പള്ളിമേടയിൽ ഫോറൻസിക് വിദഗ്ദർ പരിശോധന നടത്തി. സൂസൺ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളിയിലെത്തിയത്. പുത്തൻവേലിക്കര പൊലീസ് അടച്ചു സീൽ ചെയ്ത പള്ളിമേട തുറന്ന് സംഘം പരിശോധിച്ചു. ഇവിടെ നിന്നും പല നിർണ്ണായകമായ തെളിവുകളും ലഭിച്ചതായാണ് വിവരം. കഴിഞ്ഞ മൂന്നുമാസമായി പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് സംഭവം വീട്ടുകാർ അറിയുന്നത്. പീഡനവിവരം പെൺകുട്ടി തുറന്നു പറഞ്ഞതോടെ അന്നു ഉച്ചയോടെ പെൺകുട്ടിയും അമ്മയും കോട്ടപ്പുറം രൂപതയിൽ എത്തി കാര്യങ്ങൾ ധരിപ്പിച്ചു. അപ്പോൾ തന്നെ അടുത്ത ദിവസത്തെ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് വിലക്കുകയും ചെയ്തു. മൂന്നു വർഷമായി പള്ളിവികാരിയായി തുടരുന്ന ഫാ.എഡ്‌വിൻ പാരീഷ് കൗൺസിൽ വിളിച്ചു കൂട്ടുകയോ കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ധൂർത്തും ആർഭാട ജീവിതവും ബലഹീനതയായിരുന്നെന്നും ആരോപണമുണ്ട്.

കീഴടങ്ങാൻ സാധ്യത
കൊച്ചി: പള്ളിമേടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാ.എഡ്വിൻ സിഗ്രേസ് കോടതിയിൽ കീഴടങ്ങാൻ സാധ്യത. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെയാണ് കീഴടങ്ങാൻ ഒരുങ്ങുന്നത്. സഭയിൽ നിന്നും വിശ്വാസികളിൽ നിന്നുമുള്ള എതിർപ്പ് കുറയാൻ ഇടയാക്കുമെന്നതിനാലാണ് കീഴടങ്ങൽ. ലത്തീൻ കതോലിക സഭയുടെ കീഴിലുള്ള കോട്ടപ്പുറം രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫാ.എഡ്വിൻ സിഗ്രോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.