കുംബസാര രഹസ്യം ചോർന്നതിന്റെ ദുരന്തം! ഫാ.ഫ്രാൻസീസ് കുമ്പസാര രഹസ്യം ചോർന്നതിന്റെ സഭയിലേ രക്തസാക്ഷി

മാനന്തവാടി: ഫാ.ഫ്രാന്‍സിസ് ഞള്ളമ്പുഴ മരിച്ചിട്ട് നാലു വര്‍ഷമാവുന്നു; ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ആ പാവം വൈദികനെ വേട്ടയാടി കൊന്നത് ഇപ്പോൾ ജയിൽ വാസത്തിലുള്ള ഫാ.റോബിന്റെ നേതൃത്വത്തിലുള്ള സംഘം? വൈദീകരോട് പറയുന്ന കുമ്പസാര രഹസ്യം ചോരുന്നതിന്റെ സഭയിലേ രക്തസാക്ഷിയാണ്‌ ഫാ.ഫ്രാൻസീസ് ഞള്ളമ്പുഴ. അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ ചുരുളുകൾ ഇനിയും ഗൂഢ സത്യമായി… രൂപതകളിലേ രഹസ്യമായി അവശേഷിക്കുന്നു. ഫാ.ഫ്രാൻസീസ് എന്താണ്‌ ചെയ്തത് എന്നും അത് സഭാ അധികൃതരേ എത്രമാത്രം പ്രകോപിപ്പിച്ചു എന്നും ഈ സംഭവത്തിൽ നിന്നും വ്യക്തം. സംഭവം ഇതാണ്‌. report/ പ്രവാസി ശബ്ദം ന്യൂസ് ബ്യൂറോ/ വെബ് എക്സ്ക്ളൂസീവ്

ഫാ. ഫ്രാൻസീസിന്റെ അടുത്ത് കുമ്പസരിക്കാൻ ഒരു യുവതി എത്തി. അവർ പറഞ്ഞ പാപം കേട്ടപ്പോൾ ഞെട്ടിവിറച്ചത് ഫാ. ഫ്രാൻസീസ് തന്നെ.ഒരു വൈദീകൻ തന്നെ ലൈംഗീകമായി ഉപയോഗിക്കുന്നു എന്നും അയാളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടുപോയി എന്നുമായിരുന്നു ആ പാപം.കുമ്പസാര കൂട്ടിൽ ഇരുന്ന ഫാ. ഫ്രാൻസീസ് പെട്ടെന്ന് മനുഷ്യനായി ചിന്തിച്ചു. ഫാ.ഫ്രാൻസീസ് 10 സ്വർഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും അല്ല പാപത്തിനു പ്രാശ്ചിത്വം അവൾക്ക് വിധിച്ചത്. സഭയുടെ സല്‍പ്പേര്‍ കളങ്കമാവുമെന്ന് കരുതിയും വൈദികസമൂഹത്തിന് അപമാനമാവുമെന്ന് കരുതിയും ഈ വിവരം മറച്ചുവെക്കാന്‍ ഫാ.ഫ്രാന്‍സിസ് തയ്യാറായിരുന്നില്ല. പകരം ഇത് സഭാ നേതൃത്വത്തെയും പോലീസിനെയും അറിയിക്കണമെന്ന് യുവതിയെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു പോലെ ആ യുവതി ചെയ്യുകയും ചെയ്തു.

കുമ്പസാര രഹസ്യം കത്തോലിക്കര്‍ക്ക് പവിത്രവും ലോകത്തിലെ ഏറ്റവും വലിയ രഹസ്യവുമാണ്. എന്നും രഹസ്യമായി തന്നെ നിലകൊള്ളേണ്ട സത്യമാണ് കുമ്പസാര രഹസ്യം. എന്തിന്റെ പേരിലായാലും ഒരു വൈദികന് കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തി ചൂഷണം ചെയ്യുന്ന ചില കള്ളനാണയങ്ങളെക്കുറിച്ച് പ്രവാസി ശബ്ദം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഭയിലെ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടേണ്ടി വന്ന ഒരു വൈദികനെക്കുറിച്ചാണ് പ്രവാസിശബ്ദം ഇവിടെ പ്രതിപാദിക്കുന്നത്.

എന്നാല്‍ പരാതി കിട്ടിയ മാനന്തവാടി രൂപതക്ക് യുവതിയെ ചൂഷണം ചെയ്ത വൈദികനെതിരെ ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. പകരം ഈ പരാതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് അച്ഛനെ തകര്‍ക്കണമെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല മാനന്തവാടി രൂപത യുവതിയേകൊണ്ട് വൻ സമ്മർദ്ദവും ഭീഷണിയും ചെലുത്തി പരാതി വന്ന വഴി പറയിപ്പിച്ചു. ഫാ.ഫ്രാൻസീസിന്റെ അടുത്ത് കുമ്പസാരിച്ചത് എല്ലാം ചോദിച്ച് മനസിലാക്കി. ഫാ.ഫ്രാൻസീസ് കൊടുത്ത പ്രാശ്ചിത്വവും ചോദിച്ചറിഞ്ഞു. കൊലയുടെ പക അവിടെ തുടങ്ങുന്നു. വേട്ടക്കാരനേ രക്ഷിക്കാൻ…

പിന്നീട് പീഡനം ഉള്‍പ്പെടെയുള്ള വ്യാജ പരാതികള്‍ ഫ്രാന്‍സിസ് അച്ഛനുമേല്‍ പ്രവഹിക്കുവാന്‍ തുടങ്ങി. ഫാ.ഫ്രാൻസീസും പെൺകുട്ടികളുമായി ബന്ധപ്പെട്ട് ഊമ കത്തുകൾ പലയിടത്തും പ്രചരിപ്പിച്ചു. ഫാ. ഫ്രാൻസീസ് അസമയത്ത് കന്യാസ്ത്രീ മഠത്തിൽ പോകുന്നതായി അരമനയിൽ നിന്നും അങ്ങാടിയിലേക്ക് പരന്നു. പുറത്തിറങ്ങാൻ വയാതെ ഫാ.ഫ്രാൻസീസ് തന്റെ പള്ളിമുറിയിലും, പള്ളിയിലും രാത്രികാലത്തും കരഞ്ഞു പ്രാർഥിച്ചു. പുറത്തിറങ്ങുവാൻ പോലും വയ്യാത്ത അവസ്ഥയിൽ അപവാദത്താൽ അദ്ദേഹം നീറി നീറി ജീവിച്ചു. എല്ലാ വിവരങ്ങളും അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്ച്ചിരുന്നു. അവർക്കെല്ലാം ഫാ. ഫ്രാൻസീസിനേ നന്നായി അറിയാമായിരുന്നു.ഇന്നും ഹൃദയാഘാതം വന്ന് ഇദ്ദേഹം മരിച്ചതാണെന്നാണ് പുറംലോകം കരുതുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ചില കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് മറ്റാരുമല്ല, ഫാ.റോബിന്റെ നേതൃത്വത്തിലുള്ള ഒരു വൈദിക മാഫിയസംഘം. ഇതിനിടെ ഫാ.റോബിന്റെയും ഒരു സംഘം വൈദികരുടെയും നേതൃത്വത്തിലുള്ള പീഡനകഥകള്‍ വിവരിക്കുന്ന ഒരു ഊമ കത്ത് ഇടിനിടയില്‍ ഇടവകയില്‍ ലഭിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഫാ.ഫ്രാന്‍സിസ് ആണെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു.

 

ഈ മരണത്തിന്റെ എല്ലാ ദുരൂഹതകളും മതം അതിന്റെ അധികാര ശക്തിയിൽ അമർച്ച ചെയ്യുകയായിരുന്നു. ഫാ.ഫ്രാൻസീസ് ഇനി ഹൃദയം പൊട്ടിയാണ്‌ മരിച്ചതെങ്കിൽ കൂടി ആ വൈദീകനേ കൊല്ലാകൊല ചെയ്തവർ ഇന്ന് അരമനകളിൽ രാജ സുഖത്തിൽ കഴിയുന്നു. അതാണ്‌ സത്യം. ആ വൈദീകന്റെ കുമ്പസാര രഹസ്യം വൈദീകൻ പീഢിപ്പിച്ച യുവതിയിൽ നിന്നും ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയായിരുന്നു. ആ യുവതി എന്നും എല്ലാത്തിനും സാക്ഷിയായി ജീവിച്ചിരിക്കുന്നു. കുമ്പസാര രഹസ്യവും, അതിനെ മറയാക്കി ബ്ളാക്ക്മെയിലിങ്ങും ഇപ്പോൾ തുടങ്ങ്ങ്ങിയതല്ല പണ്ടേ ഉള്ളതാണ്‌ എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. കത്തോലിക്കാ സഭയുടെ രക്തസാക്ഷിയാണ്‌ ഫാ.ഫ്രാൻസീസ്. അദ്ദേഹത്തേ വിശുദ്ധ പദവിയിലേക്ക് നിർദ്ദേശിച്ചാൽ പോലും കൊന്ന പാപ കറ കഴുകി കളയാൽ പറ്റില്ല. യുവതിയുമായി ലൈംഗീക വേഴ്ച്ച നടത്തിയ വൈദീകൻ സസുഖം അപ്പവും വീഞ്ഞും എടുത്ത് അൾത്താരയിൽ കയറി കുർബാന ചെല്ലുന്നു..വിശ്വാസികളേ പൊട്ടന്മാരാക്കുന്നു. യുവതിക്ക് നീതി കൊടുക്കാൻ ആഗ്രഹിച്ച വൈദീകൻ കൊലചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.ഫാ.ഫ്രാന്‍സിസ് ഞള്ളമ്പുഴ എന്ന പേര് മറക്കാന്‍ അധികമാര്‍ക്കും സാധിക്കില്ല. നല്ലവനായ ആ ഇടയന്‍ മരിച്ചിട്ട് നാലു വര്‍ഷമാകുന്നു.   ളോഹയുടെയും പൗരോഹിത്യത്തിന്റെയും പവിത്രത കാത്തുസൂക്ഷിച്ച ദൈവത്തിന്റെ സ്വന്തം അനുയായി ആയിരുന്നു നന്മ മാത്രം ചെയ്യുവാനറിയുന്ന ഫാ.ഫ്രാന്‍സിസ്.  ദൈവതുല്യന്‍ തന്നെയായിരുന്നു ഇദ്ദേഹം.

ഇത്രയും ആയപ്പോള്‍ ഫ്രാന്‍സിസ് അച്ഛനെ പൂര്‍ണമായും തകര്‍ക്കുക എന്നതു മാത്രമായി ചിലരുടെ ലക്ഷ്യം. അതിനു ഫലം കാണുകയുമുണ്ടായി. പിന്നീട് ഏറെനാള്‍ മാനസിക പീഡനത്തിലൂടെയും ഭീഷണികളിലൂടെയും ജീവിച്ച ഫാ.ഫ്രാന്‍സിസ് ഒരു സുപ്രഭാതത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നും ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നും ഹൃദയാഘാതമാണെന്നും എന്നാല്‍ അത് കൊലപാതകമാണെന്നും തരത്തില്‍ പല കിംവദന്തികളും പ്രചരിച്ചിരുന്നു. മാനന്തവാടി
രൂപതയുമായി ബന്ധപ്പെട്ട് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരും മരണശേഷം ഇദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിട്ടില്ലെന്നത് ഏറെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു ഈ നല്ല വൈദികന്റെ മരണം.

Top