പള്ളിമേടയിൽ വയ്ച്ച് യുവതിയേ പീഢിപ്പിച്ചു, കുറവിലങ്ങാട് സ്വദേശി വൈദീകനേ ഭോപ്പാൽ ജയിലിൽ അടച്ചു

ജോലി കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയേ പള്ളി മേടയിൽ വയ്ച്ച് ക്രൂരമായി പീഢിപ്പിച്ച മലയാളി വൈദീകനേ ഭോപ്പാലിലിൽ ജയിലിൽ അടച്ചു. കുറവിലങ്ങാട് സ്വദേശിയും 52 വയസുകാരനുമായ കത്തോലിക്കാ വൈദികൻ ഫാദർ ജോർജ് ജേക്കബ്ബിനെ
ഭോപ്പാൽ – ഷാജഹാന ബാദ് പോലീസാണ്‌ അറസ്റ്റ് ചെയ്തത്. തന്റെ ഇടവക പള്ളിയിലേ പരിപാവനമായ അൾത്താരയിൽ നിന്ന് 200 മീറ്റർ അകലെയുള്ള തന്റെ മുറിയിൽ വച്ചാണ് യുവതിയേ ലൈംഗീകമായി പീഢിപ്പിച്ചത്. ജോലി നഷ്ടപെട്ട യുവതിയേ ജോലി കൊടുക്കാമെന്നും പറഞ്ഞ് വിളിച്ചുവരുത്തി പള്ളി മുറിയുടെ വാതിൽ പൂട്ടിയ ശേഷം ഉള്ളിൽ വയ്ച്ചായിരുന്നു അതിക്രമം നറ്റത്തിയത്.

വൈദികന്റെ പരിചയക്കാരായ ആരോഹി, ആഷു ഖാൻ എന്നിവർക്കൊപ്പമാണ് ഈ യുവതി വൈദികനെ പരിചയപ്പെടുന്നത്. മുംബൈയിൽ ജോലി ഉണ്ടായിരുന്ന ഈ യുവതി ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഭോപ്പാലിലെത്തിയത് – വൈദികൻ പളളി മേടയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

Loading...

യുവതിയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം ബലാൽസംഗ ത്തിനാണ് കേസെടുത്തിരിക്കു ന്നത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി വൈദികനെതിരെ ഷാജഹാനബാദ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി – കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

വിവാഹമോചിതയായ യുവതിയെ വൈദീകന്റെ ആഗ്രഹ പ്രകാരം ചതിയില്പെടുത്തി പള്ളി മുറിയിൽ എത്തിക്കുകയായിരുന്നുവത്രേ. പരാതി ഉയർന്നിട്ടും ഏറെ ദിവസം സഭ വൈദീകനേ സംരക്ഷിച്ചു നിർത്തി.

സഭ നടത്തിയ ന്യായീകരണം ഇങ്ങിനെ

വൈദീകൻ കുറ്റം ചെയ്തിട്ടില്ല. യുവതി കള്ളം പറയുന്നതാണ്‌. കത്തോലിക്കാ സഭയേ തകർക്കാനുള്ള നീക്കമാണിതിനു പിന്നിൽ എന്നും സഭ പറഞ്ഞിരുന്നു. മാത്രമല്ല ഒരു കൂട്ടം വിശ്വാസികളേ വൈദീകനു വേണ്ടി വാദിക്കാൻ രംഗത്തിറക്കി. വിശ്വാസികൾ വൈദീകന്റെ അറസ്റ്റ് തടയാൻ പള്ളിയിൽ പ്രാർഥനയും പരിപാടികളും നടത്തി. എന്നാൽ ഒടുവിൽ സഭയുടെ കള്ള പ്രചരണം തകർത്ത് വൈദ്യ പരിശോധനയിൽ വൈദീകൻ യുവതിയേ പീഢിപ്പിച്ചത് തെളിയുകയായിരുന്നു.വൈദീകനേ അങ്ങിനെയും രക്ഷിക്കാൻ സഭാ നേതൃത്വം രഹസ്യമായി വൈദീകന്‌ ചികിൽസ നല്കിയതായി റിപോർട്ട് വന്നു. വൈദീകനേ ഷഢനാക്കി ലൈംഗീക ശേഷി ഇല്ലെന്ന് സർട്ടിഫികറ്റ് ഹാജരാക്കിയതും പോലീസ് പൊളിച്ചടുക്കി. നോക്കുക സഭ ഒരു കൊടും കുറ്റവാളിയേ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് ….വൈദികർ എന്ത് വൃത്തികേട് കാട്ടിയാലും സംരക്ഷിക്കുന്ന കത്തോലിക്കാ സഭയുടെ നിലപാട് വീണ്ടും ആവർത്തിക്കുകയാണ്‌. കൂടെ കൂടാൻ കുറെ വിശ്വാസികളും.ഇതായിരുന്നു ആദ്യം ഭോപ്പാലിൽ നടന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കയാണെന്ന് എസി പി അശോക് കുമാർ ഉപാധ്യായ പറഞ്ഞു.ഇതിനിടെ വൈദികന് മതിയായ ലൈംഗിക ശേഷി ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് സഭയുടെ വക്താക്കൾ ഹാജരാക്കിയെങ്കിലും പോലിസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമാണ് ഇത്തരം റിപ്പോർട്ടുകൾക്ക് പ്രസക്തി ഉള്ളതെന്നാണ് പോലീസിന്റെ നിലപാട്. കുറവിലങ്ങാട് സെന്റ് മേരീസ് ഇടവകാംഗമാണ് ഫാദർ ജോർജ് ജേക്കബ് – വർഷങ്ങളായി ഭോപ്പാൽ രൂപതയുടെ കീഴിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.