അലഞ്ഞു നടന്നവരുടേയും, രോഗികളുടേയും അനാഥരുടേയും ദൈവദൂതൻ ഫാ. കുറ്റിക്കൽ

കൊച്ചി: എന്നെ വിളിച്ച ദൈവം വിശുദ്ധമാണ്‌. അതുപോലെ വിശുദ്ധമാകണം എന്റെ ജീവിതവും സന്യാസവും എന്ന് പറഞ്ഞ നല്ല വൈദീകൻ ഫാ. ജോർജ്ജ് കുറ്റിക്കൽ അത്യാസന്ന നിലയിൽ. 67 വയസിൻ്റെ പുണ്യയാത്രയിൽ കരൾ സംബന്ധിയായ രോഗാവസ്ഥയിൽ മലയാറ്റൂരിൽ വിശ്രമജിവിതത്തിലായിരുന്നു. കരൾരോഗം കലശലായതിനാൽ ഇപ്പോൾ കുറ്റിക്കലച്ചൻ തീർത്തും അവശനായി ഗുരുതരാവസ്ഥയിലായിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്‌.

മാനസീക രോഗികൾക്കും, അനാഥർക്കും, അലഞ്ഞു നടക്കുന്നവർക്കും ആകാശ പറവകൾ എന്ന കൂടാരം തീർത്ത് അവരേ പുനരധിവസിപ്പിച്ച ഈ വൈദീകൻ നൂറുകണക്കിനാളുകൾക്ക് ദൈവ ദൂതനായിരുന്നു..മാലാഖയായിരുന്നു. വൈദീകരിൽ അങ്ങേയറ്റം ബഹുമാനത്തോടെയും, വിശുദ്ധിയോടെയും കാണേണ്ട ദൈവ ചൈതന്യം ഉള്ള ബ്രഹ്മചാരി..അപൂർവ്വമായി കാണാവുന്ന നന്മയുടെ മുഖം..വിശുദ്ധ ചാവറയച്ചൻ വൈദീക വൃത്തിയേകുറിച്ച് പറഞ്ഞത് ഇങ്ങിനെ…“സന്യാസ ജീവിതം തകർക്കാൻ മനുഷ്യരുടെ എതിർപ്പിനോ സൃഷ്ടികളുടെ ഒരു പ്രവർത്തിക്കും സാധിക്കില്ല. എന്നാൽ ഒരു കാര്യം മാത്രം അംതി അത് ഇല്ലാതാകാൻ..സ്വന്തം ദൈവ വിളിയേ മറന്ന് കടകമൾ ഉപേക്ഷിച്ച്, എളിമ, ഭക്തി, അനുസരണം, ഉപവി, സന്യാസ അടക്കം, സത്സന്ധമായ ഭക്തി എന്നിവയേ വാക്കുകൾ കൊണ്ട് മാത്രം പറഞ്ഞ് പ്രവർത്തികൊണ്ട് ചെയ്യാതിരുന്നാൽ സന്യാസ ജീവിതം തകർന്നു പോകും. സന്യാസം മുറ തെറ്റാതെ പാലിച്ച വൈദീകൻ ആയിരുന്നു ഇദ്ദേഹം. ഇന്ന് കത്തോലിക്കാ സഭയും സന്യാസ ജീവിതവും ഏറെ പ്രതിസന്ധിയിലും വിമർശനത്തിലൂടെയും പോകുമ്പോൾ ഈ വൈദീകൻ മാതൃകയാണ്‌. report by ഷൈൻ പ്രകാശ്

Loading...

കുറ്റിക്കലച്ചൻ്റെ പുണ്യജീവിതം .

തെരുവിൽ അന്തിയുറങ്ങുന്ന ആരോരും ഇല്ലാത്തവർക്കായി കാരുണ്യസ്നേഹം ഒഴുക്കിയ കാരുണ്യത്തിൻ്റെ മുഖമുള്ള ഒരു വൈദികൻ.
ഇതാണ് ജോർജ്ജ് കുറ്റിക്കൽ MCBS എന്ന പുണ്യവൈദികൻ്റെ പേരിന് മുന്നിൽ ചേർക്കേണ്ട വിശേഷണം. ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന പ്രേക്ഷിത സംഘത്തിൻ്റെ സ്ഥാപകൻ ജോർജ്ജ് കുറ്റിക്കലച്ചനെ അടുത്ത് അറിഞ്ഞവർക്കെല്ലാം ഈ വൈദികൻ്റെ മുഖത്ത് തെളിയുന്ന കാരുണ്യത്തിൻ്റെ പ്രകാശം ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് . തെരുവിൽ കഴിയുന്ന പാവങ്ങൾക്കായി ഇന്ത്യയിലാകെ നൂറോളം അഗതിമന്ദിരങ്ങൾ ഒരുക്കി ആയിരക്കണക്കിന് തെരുവു മക്കൾക്ക് ആശ്രയമാക്കുന്ന ഒരു സേവന സംഘമാണ് ആകാശപ്പറവകളുടെ കൂട്ടുകാർ .
കുറ്റിക്കലച്ചൻ്റെ പുണ്യമായ ജീവിതവഴികൾ ദർശിക്കുന്നത് വഴി നമുക്ക് ഈ വൈദികൻ്റെ സമർപ്പണത്തേയും കാരുണ്യത്തേയും മനസിലാക്കാൻ കഴിയും .

കരുവാറ്റ കുറ്റിക്കൽ പുത്തൻപുരയിൽ PC ജോസഫിൻ്റേയും ത്രേസ്യാമ്മയുടേയും ഏഴു മക്കളിൽ രണ്ടാമനായി 1950 ജനുവരി 11ന് ഫാ.ജോർജ്ജ്‌ കുറ്റിക്കൽ ജനിച്ചു.പാവങ്ങളോട് കരുണ കാണിച്ചിരുന്ന മാതാപിതാക്കളുടെ ജീവിതം ദർശിച്ച് ദാരിദ്രത്തെ സേവിക്കുന്ന ഫ്രാൻസിസ്കൻ ആത്മീയതയിൽ ആകൃഷ്ടനായി. തൻ്റെ പിതാവിൻ്റെ ജേഷ്ഠൻ ബ്ര.ഫ്രാൻസിസ് കുറ്റിക്കൽ നൽകിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എന്ന പുസ്തകം വായിച്ചത് വഴി പാവപ്പെട്ടവരോടുള്ള കാരുണ്യത്തിൻ്റെ വഴിയിലേക്ക് കൂടുതലായി ചുവടുവച്ചു.

പിന്നീട് ഫാ .മാത്യൂ ആലക്കളം അച്ചനാലും ഫാ .ജോസഫ് പറേടം അച്ചനാലും സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറി സമൂഹത്തിലേക്ക് കടന്നു വന്നു. 1977 മാർച്ച് 15ന് എറണാകുളം സഹായമെത്രാനായിരുന്ന ബിഷപ് മങ്കുഴിക്കരിയിൽ നിന്നും പുരോഹിത്യം സ്വീകരിച്ചു. പിന്നീട് MCBS സഭയുടെ ദിവ്യകാരുണ്യ ധ്യാനങ്ങളിലേക്ക് കടന്നുവന്നു. പിന്നീട് പാലക്കാട് കത്തീഡ്രൽ സഹവികാരിയായും MCBS സഭയുടെ വൊക്കേഷൻ പ്രൊമോട്ടറായും, മുപ്പത്തടം ഇടവക വികാരിയായും സേവനം ചെയ്തു. ഇക്കാലമൊക്കെയും തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പ്രവ്യർത്തങ്ങളിൽ അച്ചൻ ഏർപ്പെട്ട് വന്നു .1992 ൽ ജയിൽ മോചിതർക്കായി വെട്ടുകാട് സ്നേഹാശ്രമത്തിൽ ഒരു ധ്യാനം സംഘടിപ്പിച്ചായിരുന്നു ഈ കാരുണ്യ സംഘത്തിൻ്റെ ആരംഭം .പിന്നീട് തെരുവിൽ കഴിയുന്ന അഗതികൾക്കായി ത്രിശൂർ പീച്ചിക്കടുത്ത് ചെന്നായ്പാറയിൽ ഒരു ആശ്രമം ആരംഭിച്ചു. 1994 ജനുവരി 18 ന് ഇപ്പോൾ വിശുദ്ധയാക്കി മാറ്റപ്പെട്ട കൽക്കത്തയിലെ മദർ തെരേസയാണ് ഇത് ഉദ്ഘാടനം ചെയ്തത് .

പിന്നീട് ഇന്ത്യയിലുടനീളം അനേകം ആശ്രമങ്ങൾ ആരംഭിക്കപ്പെട്ടു . ആയിരക്കണക്കിന് തെരുവിലെ ജീവിതങ്ങൾക്ക് ആലബമേകി. അച്ചൻ്റെ പ്രവ്യർത്തനങ്ങളിൽ ആകൃഷ്ടരായി അനേകം ആളുകൾ അച്ചനോടൊപ്പം ചേർന്നു. മാനസിക രോഗികളായവരേയും മുറിവേറ്റവരേയും ഇവർ ശുശ്രുഷിച്ചു. കേരള കത്തോലിക്ക സഭയിൽ തന്നെ അച്ചൻ്റെ പ്രവ്യർത്തനങ്ങൾ പുത്തൻ പ്രകാശമേകി. അനേകം യുവ വൈദികർക്ക് അച്ചൻ ഒരു മാത്യകയായി മാറി. സമൂഹത്തിൻ്റെ വിവിധ കോണുകളിൽ പെട്ട നാനാവിധ മനുഷ്യർ അച്ചൻ്റെ ഈ കാരുണ്യ സംരംഭത്തെ ഹൃദയത്തിൽ ഏറ്റെടുത്തു പിൻതുണ നൽകി.

67 വയസിൻ്റെ പുണ്യയാത്രയിൽ കരൾ സംബന്ധിയായ രോഗാവസ്ഥയിൽ മലയാറ്റൂരിൽ വിശ്രമജിവിതത്തിലായിരുന്നു. കരൾരോഗം കലശലായതിനാൽ ഇപ്പോൾ കുറ്റിക്കലച്ചൻ തീർത്തും അവശനായി ഗുരുതരാവസ്ഥയിലായിരിക്കുന്നു .സുഖലോലുപതയിലേക്കും ആഡംബരങ്ങളിലേക്കും കൂപ്പുകുത്തുന്ന വൈദികർക്കിടയിൽ ജോർജ്ജ് കുറ്റിക്കലച്ചൻ ഇന്ന് വ്യത്യസ്ഥനാകുന്നു. ക്രിസ്തുവിൻ്റെ സുവിശേഷം ജീവിതം കൊണ്ട് പ്രഘോഷിച്ച നവയുഗത്തിൻ്റെ പ്രവാചകനാകുന്നു. ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ടുവയ്ക്കുന്ന വിപ്ലവകരമായ പുത്തൻ ആശയങ്ങൾക്ക് ജിവിതം കൊണ്ട് മറുപടി നൽകി തേജസുള്ള ഈ വൈദികൻ നമുക്ക് മുന്നിൽ വിളങ്ങി നിൽക്കുന്നു.