വിവാഹം കഴിക്കാത്ത അച്ചനെങ്ങനെയാണ് ദാമ്പത്യത്തിലെ പള്‍സ് ഇത്ര കൃത്യമായി അറിയുക? ഫാ. ജോസഫിന്റെ മറുപടി വൈറല്‍

സോഷ്യല്‍ മീഡിയകളുടെ ചിരിയച്ചനാണ് ഫാ. ജോസഫ്. അദ്ദേഹത്തിന്റെ മിക്ക പ്രസംഗങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. കുടുംബ ബന്ധങ്ങളുടെ പള്‍സ് കൃത്യമായി അച്ചന്‍ പറയുന്നത് പലരും കേട്ടിരുന്നുപോകും.

വിവാഹം കഴിക്കാത്ത അച്ചനെങ്ങനെയാണ് ദാമ്പത്യത്തിലെ പള്‍സ് ഇത്ര കൃത്യമായി അറിയുകയും,? പറയുകയും ചെയ്യുന്നതെന്ന് നിരവധിപേര്‍ സംശയം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം.’

Loading...

ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ വിവാഹം കഴിക്കണമെന്നില്ല. ചുറ്റുപാടും കണ്ണോടിച്ചാല്‍ മതി. ആയിരക്കണക്കിന് ആളുകള്‍ ജാതിമത ഭേദമന്യേ കാണാന്‍ വരാറുണ്ട്. ഇതൊക്കെ കേട്ട് കേട്ട് കുടുംബ ജീവിതത്തിന്റെ കള്ളികളെക്കുറിച്ച് ധാരണ കിട്ടും. കൂടാതെ സ്ത്രീപുരുഷ മനശാസ്ത്രവും കുടുംബ ജീവിതവുമായി ബന്ധമുള്ള പുസ്തകങ്ങള്‍ വായിക്കും. പറയുന്നത് കെട്ടുകഥയല്ലാത്തതിനാല്‍ കേള്‍ക്കുന്നവര്‍ക്ക് ഇതെന്റെ അനുഭവമാണല്ലോയെന്ന് തോന്നും’ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.