Kerala News

കണ്ണൂരിൽ വിശ്വാസികൾ വൈദീകനേ മുറിയിൽ പൂട്ടിയിട്ടു

കണ്ണൂർ ജില്ലയിൽ അങ്ങാടി കടവിൽ വൈദീകനെ വിശ്വാസികൾ പിടികൂടുകയും മുറിക്കകത്ത് പൂട്ടിയിടുകയും ചെയ്തു. ഓശാന ഞായറാഴ്ച്ച കുർബാനക്കിടെ അൾത്താരയിൽ നിന്നും വൈദീകൻ വിശ്വാസികളേ ആക്ഷേപിക്കും വിധം മൈക്കിലൂടെ സംസാരിച്ചതും വിശ്വാസികളേ പട്ടി എന്നു വിളിച്ചതുമായിരുന്നു പ്രകോപനത്തിനു കാരണം. അള്‍ത്താര ക്രിസ്തുവിന്റെ ബലിയര്‍പ്പണ വേദിയാണ്. അല്ലാതെ വൈദീകര്‍ക്ക് വ്യക്തി വൈരാഗ്യം തീർക്കാനും മോശമായ വാക്കുകളിലൂടെ വിശ്വാസികളേ അധിക്ഷേപിക്കാനും ഉള്ള വേദിയല്ല എന്ന് വിശ്വാസികൾ പറഞ്ഞു. ഇടവകാ വികാരിയെയാണ്‌ ഓശാന ഞായറാഴ്ച രാവിലെ കുർബ്ബായ്ക്കു ശേഷം വിശ്വാസികൾ പിടിച്ചു മുറിയിൽ പൂട്ടിയിട്ടത്.പുതിയതായി തിരഞ്ഞെടുക്കപെട്ട കൈക്കാരൻമാരെ ഞാൻ അംഗീകരിക്കില്ല എന്നും ഇതിലും വലിയ താപ്പാനകളുള്ള ഇടവകകൾ ഞാൻ കണ്ടിട്ടുള്ളതാണെന്നും വികാരി അച്ചൻ പരിഹാസം നടത്തിയിരുന്നു. ഈ ഇടവകയിലെ ജനങ്ങളെ കാളും ഭേദം പട്ടികളെ വളർത്തിയാൽ നന്ദിയെങ്കിലും കാണിയ്ക്കും എന്നും കുർബ്ബാന മധ്യേ പറയുകയും ചെയ്തതായി വിശ്വാസികൾ പറയുന്നു.

ഇതോടെ ഓശാന കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വൈദീകനെ കൈയ്യോടെ പിടിക്കാൻ വിശ്വാസികൾ പുറത്ത് കാവൽ നിന്നു. ഇതറിഞ്ഞ വികാരി അച്ചൻ പള്ളിയുടെ പിറകിലൂടെ കാറിൽ രക്ഷപെടാൻ നീക്കം നടത്തി. കാറിൽ നിന്നും പിടിച്ചിറക്കി മുറിയിൽ കൊണ്ടുവന്ന് അടച്ചിടുകയായിരുന്നു വിശ്വാസികൾ ചെയ്തത്. തുടർന്ന് വിശ്വാസികളോട് വികാരി അച്ചൻ മാപ്പ് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇടവകയിൽ നിന്നും ഒഴിഞ്ഞു പോകണം എന്ന വിശ്വാസികളുടെ നിർദ്ദേശം വൈദീകൻ അനുസരിക്കുകയും ചെയ്തു. ഇതോടെയായിരുന്നു സംഘർഷം അവസാനിച്ചത്. കുരുത്തോലകളുമായാണ്‌ വിശ്വാസികൾ വൈദീകനെ പിടിച്ചതും ബഹളം ഉണ്ടാക്കിയതും.

Related posts

ആരൊക്കെയാണ് ശബരിമല കയറാനെത്തുന്നവർ… എന്താണ് മനിതി കൂട്ടായ്മ; ആരാണ് പിന്നില്‍

subeditor5

കാശീനാഥനെ കണ്ടെത്താൻ കൈ കോർക്കുക

subeditor

ആറന്മുളയ്ക്കു മാത്രമല്ല കണ്ണൂരിനും കേന്ദ്രസര്‍ക്കാര്‍ അനുമതി

subeditor

കാവ്യയെ കുറിച്ചുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; ആലുവ റൂറല്‍ എസ്പിയ്ക്ക് പറയാനുള്ളത്

pravasishabdam news

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾക്ക് വേണ്ടി ദിലീപ് ഹൈക്കോടതിയിൽ, ഫോൺ, ഫൊറൻസിക് രേഖകളും വേണം

യുവതികൾ ദർശനം നടത്തി…;ശബരിമലയിലെ താന്ത്രിക ചുമതല താഴ്മണ്‍ കുടുംബം സ്വയം ഒഴിയുന്നു

subeditor5

ഹനാനെ വേട്ടയാടിയ നൂറുദീൻ അറസ്റ്റിൽ, ആ ഓൺലൈൻ പത്രക്കാരൻ പറഞ്ഞ് ചെയ്യിപ്പിച്ചതാണ്‌…

subeditor

പിണറായിക്ക് പുല്ലുവില,ഉറപ്പ് പറഞ്ഞ് ആശുപത്രിക്കാർ പറ്റിച്ചു,ഇരട്ട ചങ്കിനേയും ഭയക്കാതെ…

കാംബ്ലി; മുൻ ഇന്ത്യൻ ക്രികറ്റ് താരം വീട്ടുവേലക്കാരിയേ മുറിയിൽ പൂട്ടി ദിവസങ്ങളോളം പട്ടിണിക്കിട്ട ക്രൂരത.

subeditor

ദിലീപിനെ രക്ഷിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ എത്തും ;90കാരനായ അദ്ദേഹം കോടതി വിറപ്പിക്കും

ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ആറ്റുകാൽ പൊങ്കാലക്ക് തുടക്കമായി.

subeditor

പാലായിലെ പ്രമുഖ നേതാവിന്റെ പെണ്‍മക്കളുമായി പ്രണയം: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനടക്കം രണ്ട് യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം

subeditor

ലിംഗമാറ്റം നടത്തിയ മകനേ കൊന്നുകളയാൻ പിതാവ്‌ ടി.വി.ഷോയിൽ. മകൻ കൊലപ്പെട്ടു

subeditor

മദ്രസയില്‍ 22 കുട്ടികള്‍ പീഡനത്തിനിരയായി; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

subeditor10

ശ്രീകാര്യത്ത് സിപിഎം – ബിജെപി സംഘർഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്ക്

ബ്രിട്ടനിൽ തൂക്കുപാർലമെന്റെന്ന് എക്സിറ്റ് പോൾ ഫലം

subeditor

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ വീതം ഉയര്‍ത്തി; സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ഒഴുകുന്നു

വർധ, തമിഴ്നാടിനു നഷ്ടം 6749 കോടി

subeditor