വൈദികന്റെ പീഡനം;ശിശുവിനെ കടത്തിയ വാഹനം കണ്ടെത്തി,പെൺകുട്ടി ആശുപത്രിയിൽ

കണ്ണൂർ:പതിനാറുകാരിയായ പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് പ്രസവിച്ച സംഭവത്തിൽ ശിശുവിനെ കടത്തിയ കൊണ്ടു പോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.ഇരിട്ടി കല്ലുമുട്ടിയിലെ ക്രിസ്തുദാസി കോൺവെന്റിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.തമിഴ്‌നാട് രജിസ്‌ട്രേഷൻ ഉള്ളതാണ് കാർ.അന്വേഷണ സംഘം സിഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് കാർ കസ്റ്റഡിയിലെടുത്തത്.തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ നിന്ന് ഈ കാറിലാണ് ശിശുവിനെ വൈത്തിരിയിലെ ഹോളി ഇൻഫന്റ്‌മേരി ഫോണ്ട്‌ലിങ്ങ് ഹോമിലേക്ക് കൊണ്ടുവന്നത്.ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റയാണ് വാഹനം ഓടിച്ചത്.

കാർ കണ്ടെടുത്തതോടെ വൈദീകന്റെ കുറ്റകൃത്യം മറയ്ക്കാനുള്ള സംഘടിത നീക്കത്തിൽ കന്യാസ്ത്രീ മഠങ്ങളുടെ ഇടപെടൽ ശക്തമായി പുറത്തുവരുന്നു. ഈ കാർ തമിഴ്നാട്ടിലേ ഒരു കന്യാസ്ത്രീ മഠത്തിന്റേതാണ്‌. കാർ കണ്ടെടുത്തത് ഇരിട്ടിയിലേ ഒരു മഠത്തിൽ നിന്നും.

Loading...

റോബിൻ വടക്കുംചേരിയുടെ പ്രധാന സഹായി ആയിരുന്ന നീണ്ടുനോക്കി പള്ളിയിലെ ജീവനക്കാരി തങ്കമ്മയും തങ്കമ്മയുടെ മകളും ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയയുമാണ് ശിശുവിനെ കടത്താൻ കൂടെയുണ്ടായിരുന്നത്.കേസിലെ മുഖ്യപ്രതി റോബിൻ വടക്കുംചേരി രക്ഷപ്പെടാൻ ശ്രമിച്ച ആൾട്ടോ കാർ നേരത്തെ പോലീസ് പിടികൂടിയിരുന്നു.റോബിൻ വടക്കുംചേരിയുടെ മുറിയിൽ നിന്നും പിടികൂടി ലാപ്‌ടോപും രേഖകളും ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും.അന്വേഷണസംഘത്തിന്റെ നേത്വത്വത്തിൽ പ്രതികൾക്കാി വേണ്ടി തിരിച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.അതിനിടെ കേസുമായി ബന്ധപ്പെട്ട് അമ്പതിലധികം പേരുടെ മൊഴി പോലീസ് ശേഖരിച്ചു കഴിഞ്ഞു.സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.