16 കാരിയേ പീഢിപ്പിച്ച്‌ ഗർഭിണിയാക്കി:കൊട്ടിയൂർ പള്ളിവികാരി ഫാ.റോബിൻ വടക്കുംചേരിക്കെതിരേ കേസ്

കണ്ണൂർ:കൊട്ടിയൂർ പള്ളിവികാരി ഫാ.റോബിൽ വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തു. 16കാരിയായ പ്ളസ് വൺ വിദ്യാർഥിയേ പീഢിപ്പിച്ച് ഗർഭിണിയാക്കുകയും, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു എന്ന പരാതിയിലാണ്‌ കേസ്. പീഡനത്തിനിരയായ പെൺകുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും.  പ്രതി പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തും.  നേരത്തെയും സഭയ്ക്കുള്ളിൽ അച്ചടക്ക നടപടി ഇയാൾ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവിൽ പോയ വികാരി ഉടനെ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുന്നു.  പള്ളി വികാരിയും സ്കൂൾ മാനേജരുമായ ആൾ പീഡനക്കേസിൽ പ്രതിയായതോടെ അമർഷം ശക്തമാണ് പ്രദേശത്ത്.

സഭയിലെ അത്യുന്നതമായ പല സ്ഥാനങ്ങളും വഹിച്ചയാളാണ്‌ വൈദീകൻ. മാനന്തവാടി മുൻ കോർപറേറ്റ് മുൻ മാനേജർ, ദീപിക പത്രം മുൻ ഡയറക്ടർ, ജീവൻ ടി.വി.മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്.

പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിൻ വടക്കുംചേരി.  ഒരു വർഷം മുൻപാണ് പള്ളിയിൽ വെച്ചടക്കം പല തവണകളിലായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നത്.  2 മാസം മുൻപ് പെൺകുട്ടി പ്രസവിച്ചു.  സഭക്കുള്ളിലും പുറത്തും  ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാൾക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീർക്കാൻ ഇടപെടലുകൾ നടന്ന സംഭവം ഒടുവിൽ പെൺകുട്ടി സ്വന്തം അച്ഛനോട് പറഞ്ഞതോടെയാണ് പുറത്തു വന്നത്. പിന്നീടാണ് ചൈൽഡ് ലൈനും പൊലീസും ഇടപെട്ടത്.  പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.