കുഞ്ഞാടിനേ ഗർഭിണിയാക്കിയ ഫാ. റോബിൻ കത്തോലിക്കർക്ക് ശപിക്കപ്പെട്ടവൻ, പ്രതിയുടെ മുൻ കാല ചരിത്രം

Loading...

കൊട്ടിയൂർ സെന്റ് സെബാസ്ത്യാനോസ് പള്ളി കേരള കത്തോലിക്കാ സഭയിലേ (സീറോ മലബാർ സഭ) ഒരു മഹാ ഇടവകയാണ്‌. 1100ഓളം ഇടവ കുടുംബങ്ങൾ, ആയിരക്കണക്കിന്‌ വിശ്വാസികൾ. ഇത്രയും വലിയ വിശ്വാസികളെ നയിക്കാൻ കത്തോലിക്കാ സഭയുടെ മാനന്തവാടി രൂപത അയച്ച ഇടയനെ എല്ലാ കത്തോലിക്കരും, കത്തോലിക്കരല്ലാത്തവരും പരിചയപ്പെടുന്നത് നല്ലതാകും. തരം കിട്ടിയപ്പോൾ സഭയേയും വിശ്വാസത്തേയും കട്ട് മുടിച്ച് പാളേ കിടത്തിയ ആളാണ്‌ ഫാ.റോബിൻ

“”ജോൺ എബ്രഹാം. കൊച്ചുതുരുത്തേൽ പ്രവാസി ശബ്ദത്തിനായി എഴുതുന്നത്” ഈ എഴുതുന്ന വരികളിൽ കത്തോലിക്കർ ഒട്ടും വിഷമിക്കേണ്ട. പുറം കാല്കൊണ്ട് തട്ടി എറിയണം..ഈ കുറ്റവാളിയേ മാത്രമല്ല ചൂട്ടു പിടിച്ച് സഭാ നേതാക്കളായ ചിലരേയും, വൈദീകരുടെ പള്ളിമേടകൾ നിരങ്ങാൽ പോകുന്ന പെൺകുട്ടികളേയും, സ്ത്രീകളേയും ഒക്കെ…

Loading...
പ്രതിയേ പെൺകുട്ടിയേ പീഢിപ്പിച്ച് ഗർഭിണിയാക്കിയ പള്ളി മുറിയിലേക്ക് കൊണ്ടുവന്നപ്പോൾ

വെറുക്കപ്പെട്ടവൻ എന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞ ഫാരീസ് അബൂബക്കറുടെ ഉറ്റ സുഹൃത്താണ്‌ ഈ വൈദീകൻ. കേരളത്തിൽ എല്ലാ മലയാളികൾക്കും ബാധകമായ ഒരു സത്യമുണ്ട്. ദീപിക എന്ന പത്ര മുത്തശ്ശി. അതാണ്‌ കേരളത്തിലേ ആദ്യ പത്രം. കത്തോലിക്കാ സഭ വിശ്വാസികളുടേതായി മാറിയ ഈ പത്രം വളർത്തിയത് ക്രിസ്ത്യാനികളുടെ വിയർപ്പു തുള്ളികളിൽനിന്നും ആയിരുന്നു. കോപ്പികൾ കത്തോലിക്കാ വീടുകളിൽ നീബന്ധമായി വാങ്ങിപ്പിച്ചു. അങ്ങിനെ വളർത്തിയ സഭയുടെ പത്രത്തേ വിറ്റ് തൂഫാനാക്കിയ ആളാണ്‌ ഈ വൈദീകൻ. ദീപികയുടെ ചെയർമാനായിരുന്നപ്പോൾ കുഞ്ഞാടുകൾ ആരും അറിയാതെ ഇയാളും ഒരു മെത്രാനും ചേർന്ന് രഹസ്യമായി പത്രത്തിന്റെ ഉടമസ്ഥാവകാശം 1.75 കോടി രൂപക്ക് വിറ്റു. (പെണ്ണ്‌പിടിയനും, കുട്ടികളേ പോലും വെറുതേ വിടാത്ത ഇയാൾക്കൊപ്പം ആ പിതാവ്‌ കള്ളനാണേലും പേർ പറയുന്നില്ല) വിറ്റത് 1.75 കോടിക്ക്. എന്നാൽ യഥാർഥ വില്പന 4 കോടി രൂപക്കായിരുന്നു എന്നാണ്‌ പിന്നീട് വ്യക്തമായത്. ആ കച്ചവടത്തിൽ 2.25 കോടി രൂപ ഈ ഈ കാട്ടുകള്ളൻ വൈദീകനും, പിതാവും ചേർന്ന് മുക്കി. തീർന്നില്ല….

ദീപിക വിറ്റതറിഞ്ഞ് ജനം പള്ളികളിൽ ഇളകി. വൈദീകർ പ്രതിഷേധിച്ചു, അതും ഒരു മുസ്ലീമിന്‌!! സഭയുടെ മുഖ പത്രം വിറ്റ് കാശ് വാങ്ങിയതിനെതിരേ വൻ പ്രതിഷേധം വന്നു. കർദ്ദിനാൾ ഫാരിസ് അബൂബക്കറുമായി നേരിട്ട് ബന്ധപ്പെട്ടു. മെത്രാൻ മാരുടെ സഘം പോയി ഫാരിസുമായി ചർച്ച നടത്തി. അങ്ങിനെ ഫാരിസ് അത് 15 കോടിക്ക് തിരികെ നൽകാൻ ധാരണയായി. എന്നാൽ പിന്നീട് മെത്രാൻ മാർ പോയി കരഞ്ഞു കാലുപിടിച്ചു…തുടർന്ന് മനസലിഞ്ഞ ഫാരിസ് വില 9കോടിയാക്കി താഴ്ത്തി.

കേരളത്തിലേ എല്ലാ പള്ളികളിലും ഞായറാഴ്ച്ച സ്തോത്ര കാഴ്ച്ച പിരിവ്‌ എടുത്തു. വിശ്വാസികൾ ദീപിക തിരിച്ച് പിടിക്കാൻ. വീടുകൾ കയറി വൈദീകർ പിരിച്ചു. അങ്ങിനെ 9 കോടി ഫാരീസിന്‌ നല്കി ദീപിക പത്രം തിരിച്ചു പിടിച്ചു. വെറും 3 മാസത്തേ ഫാരീസിന്റെ ലാഭം 5 കോടി രൂപ. ഇതിൽ 1 കോടി രൂപ വീണ്ടും ഫാ.റോബിൻ വാങ്ങിച്ചു എന്നാണ്‌ വെളിപ്പെടുത്തൽ.

ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിർത്തിയിലെ ബഹുനില മന്ദിരം അന്നു ഫാരീസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. അതിനു ചുക്കാൻ പിടിച്ചതും ഈ വൈദികൻ തന്നെ ആയിരുന്നു.ദീപികയിൽ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. അന്നു ദീപികയിൽ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയിൽ വരും മുൻപ് കുറച്ചു കാലം ഇയാൾ ജീവൻ ടിവിയിലും ജോലി ചെയ്തിരുന്നു. ജീവൻ ടിവി കലാകാരികളുമായി വൈദീകന്‌ അവിഹിത ബന്ധം ആരോപിച്ച് അവിടെനിന്നും മാറ്റി.

തുടർന്ന് സഭ തഴഞ്ഞ വൈദീകൻ വീണ്ടും വന്ന് മാനന്തവാടി രൂപതയുടെ ആണിക്കലായി മാറി.മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് ചെയർമാൻ സ്ഥാനം. അന്നത്തേ ബിഷപ്പിന്‌ 20 ലക്ഷം രൂപ നല്കിയാണ്‌ കൈക്കലാക്കിയതെന്ന് ഇയാൾ പലരോടും പറഞ്ഞിട്ടുണ്ട്. സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന കോർപറേറ്റ് ബോഡിയുടെ മാനേജറായി 5വർഷം. ഈ സമയത്ത് ടീച്ചറാക്കാൻ കോഴ അടിയേ വാങ്ങിയ ഇയാൾ കോഴ ഒഴിവാക്കാൻ പെൺകുട്ടികളുടെ ശരീര
വും ആവശ്യപ്പെട്ടിട്ടുള്ളത് പരസ്യം. ടീച്ചറാകാൻ ശരീരം വൈദീകന്‌ ഒന്നു വിട്ട് നല്കിയാൽ രൂപ ലക്ഷങ്ങൾ ലാഭിക്കാം. ജോലിയും ഉറപ്പ്. ഇത്തരത്തിൽ കയറുന്ന കുട്ടികളേ പിന്നെയും പിറകേ ചെന്ന് ശല്യം ചെയ്യുമായിരുന്നു.ഇൻഫാം എന്ന സംഘടനയുടെ നേതാവായി. കേരളത്തിൽ ആഞ്ഞടിച്ച് കത്തോലിക്ക കർഷകരുടെ മഹാ സംരഭം ഇയാളുടെ കൈയ്യിൽ വന്നപ്പോൾ അതും പൂട്ടികെട്ടി. അവിടെയും കണക്കുന്നത് പാർട്ടിക്കാരുമായുള്ള ബന്ധവും പണവും, സ്ത്രീ ശരീരവും…

ഏറ്റവും ഒടുവിൽ ഈ അപകടത്തേ കേരളത്തിലേ അര ലക്ഷം സീറോ മലബാറുകാരേ നയിക്കാൻ കൊട്ടിയൂരിൽ നിയോഗിക്കുകയായിരുന്നു. വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടർച്ചയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി കേസെടുക്കാനാണ് പൊലീസ് നീക്കം. അതിനിടെയാണ് ഉന്നതതല സമ്മർദ്ദം എത്തുന്നത്. കേസിൽ ഒത്തുതീർപ്പ് സാധ്യതകളാണ് ഒരു കൂട്ടർ തേടുന്നത്. കത്തോലിക്കാ വൈദികനെ രക്ഷിക്കാനെത്തിവരിൽ രാഷ്ട്രീയക്കാരുമുണ്ട്. കൊട്ടിയൂർ ഐ.ജെ.,എം ഹയർ സെക്കൻഡറി സ്‌കൂൾ +1 വിദ്യാർത്ഥിനിയാണ് മൂന്നാഴ്‌ച്ച മുൻപ് ഒരാൺകുഞ്ഞിന് ജന്മം നൽകിയത്.

പോലീസ് പൊക്കി ജയിലേക്ക് നീങ്ങുന്ന സമയത്താണ്‌ വൈദീകനേ സഭ തള്ളിപറഞ്ഞത്. അതായ്ത് തിങ്കളാഴച്ച വൈകിട്ട്. കഴിഞ്ഞ 9 മാസമായി ഈ വിവരം അറിഞ്ഞ സഭ വൈദീകനേ സംരക്ഷിച്ചു. രക്ഷപെടാൻ എല്ലാ പഴുതും ഉണ്ടാക്കി നല്കി. ഈ കൊടും കള്ളനേ പണ്ടേ തളച്ചിരുന്നെങ്കിൽ സഭയും വിശ്വാസികളും ഇന്നത്തേ വലിയ മാനക്കേടിൽ നിന്നും രക്ഷപെടുമായിരുന്നു.