അനാശാസ്യക്കാരനായ വൈദീകന്‌ 6മാസം വിലക്ക്, നല്ല നടപ്പിന്‌ ധ്യാനകേന്ദ്രത്തിൽ വിട്ടു

തൃശൂർ: വിട്ടമ്മയുമായി ഒളിച്ചോടുകയും മുബൈയിൽ ഒന്നിച്ച് ജീവിക്കുകയും ചെയ്ത ഫാ. സോണി ആന്റണിയേ തള്ളികളയാതെ സി.എം.ഐ സഭ. സംഭവം രഹസ്യമായി വയ്ച്ച് വൈദീകനേകൊണ്ട് കുർബാനയും മറ്റും ചെല്ലാൻ അനുവദിച്ചിരുന്ന സഭാ അധികാരികൾക്ക് വാർത്ത പുറത്തായതോടെയായിരുന്നു മലക്കം മറിച്ചിൽ. ഫാ.സോണിയുടെ അനാശാസ്യവും വൈദീകവൃത്തിയുടെ ലംഘനവും ഒന്നും സഭക്ക് വിഷയം അല്ലായിരുന്നു. മാത്രമല്ല ലൈംഗീക ജീവിതത്തിലേക്ക് മാസങ്ങളോളം പോയ വൈദീകനേ വീണ്ടും തള്ളികളയാതെ സംരക്ഷിക്കുകയാണ്‌ സഭാ നേതൃത്വം.

ഇപ്പോൾ 6 മാസം വൈദീകനേ തിരുകർമ്മങ്ങൾ നടത്തുന്നതിനു വിലക്കി. മനസു മാറാനും നവീകരണത്തിനുമായി അട്ടപ്പാടി സെഹിയോൺ ധ്യാന കേന്ദ്രത്തിലേക്ക് അയച്ചു. അവിടെ വട്ടായിൽ അച്ചന്റെ ശിക്ഷണത്തിൽ നല്ല നടപ്പിനായി നിയോഗിച്ചിരിക്കുകയാണ്‌ ഇപ്പോൾ ഫാ.സോണി ആന്റണിയേ..വൈദീകൻ ജീവിതം വാഗ്ദാനം ചെയ്ത് കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപോന്ന യുവതിയാണിപ്പോൾ വഴിയാധാരം ആയത്. യുവതിക്ക് ഭർത്താവിനേയും നഷ്ടപെട്ടു..2മക്കൾ ഉള്ള കുടുംബവും തകർന്നു. യുവതിക്കും ഭർത്താവിനും വീട്ടുകാർക്കും ഇടയിൽ വീണ്ടും കൂടിചേരാനും വിഷയങ്ങൾ ഒത്തു തീർക്കാനും സഭയിലേ ഉന്നതർ ഇടപെട്ട് വൻ നീക്കമാണ്‌ നടക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന എല്ലാ വാർത്തകളും നിഷേധിച്ചാൽ വിവാദം കെട്ടടങ്ങുമെന്നും പിന്നീട് ഒന്നിച്ച് കുടുംബ ജീവിതം നന്നായി തുടരാമെന്നുമാണ്‌ ഭർത്താവിനു ലഭിക്കുന്ന ഉപദേശം. ഇത്തരത്തിൽ ഒരു സഭവം ഇല്ലെന്ന് ഭർത്താവ്‌ നിഷേധിക്കുന്നതോടെ വൈദീകനേയും, യുവതിയേയും രക്ഷപെടുത്താമെന്നും കുടുംബം വീണ്ടും ഒന്നിപ്പിക്കാമെന്നും സി.എം.ഐ സഭാ നേതൃത്വം ലക്ഷ്യമിടുന്നു. പോലീസിൽ ഭർത്താവ്‌ നല്കിയ യുവതിക്കെതിരായ കാണാനില്ലെന്ന പരാതി പിൻ വലിക്കുകയും വേണമത്രേ.

Loading...

യുവതിക്കൊപ്പം നാളുകളായി താമസിച്ച വൈദീകനേ വീണ്ടും വൈദീക വൃത്തിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ സി.എം.ഐ സഭയിലും വൻ എതിർപ്പുണ്ട്. മറ്റ് വൈദീകർ എതിർത്തിട്ടും തൃശൂരിലേ സഭാ നേതൃത്വത്തിലുള്ള പ്രൊവിൻഷ്യാൾ ഫാ.സോണി ആന്റണിക്ക് സപോർട്ടാണ്‌.സഭയുടെ കോടികണക്കിന്‌ തുക ചിലവിട്ടുള്ള വൻ പദ്ധതികളുടെ നടത്തിപ്പുകാരൻ കൂടിയാണ്‌ പ്രൊവിൻഷ്യാൾ. ഇദ്ദേഹത്തിന്റെ അടുപ്പക്കാരനായ വൈദീകനായിരുന്നു ഫാ.സോണി. തൃശൂരിലേ 13 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റുഡിയോയുടെ ചുമതലക്കാരനും ആയി ഫാ.സോണിയേ നിയോഗിക്കുകയായിരുന്നു. വീട്ടമ്മയുമായുള്ള അവിഹിതം മാസങ്ങൾക്ക് മുമ്പ് ഭർത്താവും വീട്ടുകാരും പ്രൊവിൻഷ്യാളേ അറിയിച്ചിരുന്നു. എന്നാൽ അന്ന് ഈ വൈദീകനേ ഉപദേശിച്ച് പിന്തിരിപ്പിക്കാൻ പ്രൊവിൻഷ്യാൾ കൂട്ടാക്കിയില്ല. വിഷയത്തിൽ ഇടപെട്ടും ഇല്ല.

നില്ക്കകള്ളിയില്ലാതെ വന്നപ്പോൾ മാത്രമാണ്‌ വൈദീകനേ 6 മാസത്തേക്ക് വിലക്കിയത്. ഈ കാലയളവിൽ ഇപ്പോഴും സഭയുടെ പരിധിയിലും സംരക്ഷണത്തിലും ചിലവിലും ആണ്‌ ഫാ.സോണി. 6 മാസം നിരീക്ഷിച്ച ശേഷം കുഴപ്പം ഒന്നും ഇല്ലെങ്കിലും മാനസാന്തിരപെട്ടാലും വീണ്ടും കുർബാനയും സഭാ ഭരണത്തിലും പങ്കാളിയാക്കാനാണ്‌ നീക്കം. എന്തായാലും ഈ വൈദീകന്റെ പാപ പങ്കിലമായ കരങ്ങളാൽ അർപ്പിക്കുന്ന പരിശുദ്ധമായ കുർബാനയും തിരുക്കർമ്മങ്ങളും വീണ്ടും വവാദത്തിലേക്ക് നയിക്കും എന്നും ഉറപ്പ്. തിരുകർമ്മങ്ങളേ അപമാനിക്കുന്നതിനും തുല്യമാകും അത്.