കുട്ടനാട് വായ്പ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കലിന് ജാമ്യം

ആലപ്പുഴ: കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം. രാമങ്കരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫാ. പീലിനാനിക്കല്‍ 50,000 രൂപ കെട്ടിവെക്കുകയും രണ്ട് ആള്‍ജാമ്യം ഹാജരാക്കുകയും വേണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഫാ.തോമസിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് രാമങ്കരി കോടതി പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനു ശേഷമാണ് അതിരൂപതയുടെ ഭാഗത്തുനിന്നും നടപടി വരുന്നത്. പിന്നാലെ കുട്ടനാട് വികസന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ചങ്ങനാശേരി അതിരൂപതയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്. ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശം പീലിയാനിക്കലിനുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top