വട്ടായിൽ അച്ചന്‌ ഓസ്ട്രേയിലയിൽ വെല്ലുവിളി ഒരുക്കി പ്രവാസി മലയാളികളുടെ പരിപാടി

കേരളത്തിലേ കരിസ്മാറ്റിക് ധ്യാനക്കാരുടേയും, വിവിധ ധ്യാന ഗുരുക്കുനന്മാരുടേയും ഇഷ്ടപെട്ട വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ ഫാ. വട്ടായിയെ ട്രോളാൻ ഒരു വിഭാഗം പ്രവാസികൾ പരിപാടി തയ്യാറാക്കി. വെറുതേ സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന് ഉള്ള ട്രോളല്ല. ഒരു ഓഡിറ്റോറിയം തന്നെ വാടകയ്ക്ക് എടുത്ത് സകല വിശ്വാസികളേയും മലയാളികളേയുംഅറിയിച്ച് പരസ്യമായി അങ്ങ് ട്രോളാനാണ്‌ തീരുമാനം.

സംഘാടകർ ഇറക്കിയ പോസ്റ്റർ

Loading...

വട്ടോളിമാരുടെ ചിരി എന്നു തന്നെയാണ്‌ പരിപാടിയുടെ പേർ.കരിസ്മാറ്റിക് ഭീകരതയുടെ കാണാപ്പുറങ്ങൾ എന്നതാണ്‌ പരിപാടിയുടെ അജണ്ട. ഫാ. വട്ടോളി , വൈദ്യ ശാസ്ത്രത്തേയും, മനുഷ്യന്റെ സാമാന്യ ബോധത്തേയും വെല്ലുവിളിച്ച് നടത്തുന്ന അന്ധവിശ്വാസ പ്രചരണം വിമർശന വിധേയമാക്കുകയും തുറന്ന് കാട്ടുകയും ചെയ്യുക പരിപാടിയുടെ മുഖ്യ ലക്ഷ്യമാണ്‌ – സംഘടകർ പറയുന്നു. കരിസ്മാറ്റിക് അത്ഭുതങ്ങൾ അനാവരണം ചെയ്ത് കാട്ടുന്ന പരിപാടിയും ഉണ്ട്. ലൈവ് ഡെമോ അടക്കം പരിപാടിയിൽ ഉണ്ട്. മെല്ബൺ എസ്സൻസ് സംഘടനയാണ്‌ സംഘാടകർ. മാർച്ച 3ന്‌ വൈകിട്ട് 6മണിക്കാകും പരിപാടി നടക്കുക.

ഫാ വട്ടായിയടക്കം കരിസ്മാറ്റിക് ധ്യാനക്കാർ കേരളത്തിൽ നിന്നും ധാരാളം ഓസ്ട്രേലിയയിൽ വന്ന് പോകുന്നു. ഇവരുടെ ഏറ്റവും വലിയ സാമ്പത്തിക സോഴ്സ് കൂടിയാണ്‌ പ്രവാസികളും അവർക്കിടയിൽ സംഘടിപ്പിക്കുന്ന ധ്യാനങ്ങളും. യു.കെയിൽ ആണ്‌ ധ്യാനങ്ങൾ ഏറ്റവും കൂടുതൽ. ചില ധ്യാന ഗുരുക്കന്മാർ പറയുന്ന പദ്ധതികളിലേക്ക് ബാങ്കിൽ നിന്നും മാസ ശംബളത്തിൽ നിന്നും ഡയറക്ട് ഡബിറ്റായി ഡോളറും, പൗണ്ടും, യൂറോയും അയക്കുന്ന വിശ്വാസികൾ നിരവധിയാണ്‌. ഇത്തരത്തിൽ അയക്കുന്നതിന്റെയോ പരിപാടികളിൽ പിരിഞ്ഞു കിട്ടുന്ന പണത്തിന്റേയോ ഒരു കണക്കും രസീതും പണം നല്കുന്നവർക്ക് ലഭിക്കുന്നില്ല. മാത്രമല്ല എന്തിനു ചിലവിടുന്നു എന്നു പോലും ആർക്കും നിശ്ചയമില്ല. വട്ടായിൽ അച്ചനെതിരേ നടക്കുന്ന ആദ്യത്തേ പരസ്യ വിമർശനവും സംവാദം കൂടിയായി മാറും ഓസ്ട്രേലിയയിലേ വട്ടോളിമാരുടെ ചിരി എന്ന പരിപാടി എന്നും സംഘടകർ പറയുന്നു.