Top Stories

ഫ്രാന്‍സ് തിരിച്ചടി തുടങ്ങി; സിറിയയിലെ ഐ.എസ് താവളങ്ങളിൽ കനത്ത ബോബിങ്ങ്

ദമാസ്‌കസ്: പാരീസ്സിലെ ഭീകരാക്രമണത്തിനു പകരം വീട്ടലായി ഐ.എസ് ഭീകരർക്കെതിരെ ഫ്രഞ്ച് സേനയുടെ അക്രമണം. സിറിയയിലെ ഭീകര കേന്ദ്രങ്ങളിൽ കഴിഞ്ഞ രാത്രി കനത്ത ബോബാക്രമനമണ്‌ ഫ്രാൻസ് നടത്തിയത്. ആക്രമണം ശക്തമായി തുടരാനാണ് ഫ്രാൻസിന്റെ തീരുമാനം. ഐഎസിന്റെ തലസ്ഥാനമെന്നു പ്രഖ്യാപിച്ചിരിക്കുന്ന റാഖ്ഖ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസ് അതിശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് വ്യക്തമാക്കിയിരുന്നു. ഭീകരർ നടത്തുന്ന യുദ്ധത്തിന് ഫ്രാൻസ് നിർദയം മറുപടി നൽകുമെന്നാണ് ഒലോൻദ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഫ്രാൻസിന്റെ തിരിച്ചടി.

സിറിയയിലെ ഐ.എസിന്റെ പ്രധാന നഗരം പരക്കെ ബോബാക്രമണത്തിൽ തകർന്നതായി റോയിറ്റേഴ്സ് റിപോർട്ട് ചെയ്യുന്നു.

ഐ.എസിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന റാഖയിലെ 20 കേന്ദ്രങ്ങളില്‍ പത്ത് സൈനിക വിമാനങ്ങളുപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജോര്‍ദാനിലേയും യു.എ.ഇയിലേയും ഫ്രഞ്ച് വ്യോമസേനാ താവളങ്ങളില്‍ നിന്നുമായിരുന്നു സിറിയ ലക്ഷ്യമാക്കിയുള്ള ആക്രമണം ആസൂത്രണം ചെയ്തത്.

റാഖയിലെ 30 കേന്ദ്രങ്ങളില്‍ ഫ്രഞ്ച് സേന ബോംബിട്ടതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ആസ്പത്രി- ചികിത്സാസംവിധാനങ്ങളും ഫുട്‌ബോള്‍ സ്‌റ്റേഡിയവും തകര്‍ന്നു. രണ്ടു ലക്ഷം പേരെയെങ്കിലും ബാധിക്കുന്ന തരത്തില്‍ വൈദ്യുത സംവിധാനങ്ങളും തകരാറിലായതായും അവര്‍ പറഞ്ഞു.

അടുത്ത കാലം വരെ ഫ്രാന്‍സ് നേരിട്ട് ആക്രമണം നടത്തിയിരുന്നില്ല. സിറിയയില്‍ കഴിഞ്ഞ മാസമാണ് ഫ്രഞ്ച് സേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് അവകാശപ്പെട്ടത്. ഇത് ഐ.എസിനെ ചൊടിപ്പിച്ചിരുന്നു.

പാരിസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്താന്‍ പ്രേരിപ്പിക്കുക മാത്രമല്ല, ആക്രമണം ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ഐഎസ് ചെയ്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. എന്‍ക്രിപ്ഷന്‍ ടെക്‌നോളജി (മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് അക്രമികള്‍ പരസ്പരവും ഐഎസ് സംഘവുമായി ആശയവിനിമയം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്‍ക്രിപ്ഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴിയാണോ ആശയവിനിമയമെന്നത് എന്നു വ്യക്തമല്ല.

ആക്രമണം നടത്തിയ ഭീകരര്‍ സൈനിക പരിശീലനം ലഭിച്ചവരെപ്പോലെയാണ് പെരുമാറിയത്. വ്യക്തമായ പദ്ധതിയോടെയാണ് ആക്രമണമെന്നും വ്യക്തമായിട്ടുണ്ട്. സിറിയയിലെ ഐഎസുമായി ഭീകരര്‍ ബന്ധപ്പെട്ടിരുന്നത് അധികൃതര്‍ കണ്ടെത്തി. ഫ്രാന്‍സ് അതിശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്‍ദ് വ്യക്തമാക്കിയിരുന്നു. ഭീകരര്‍ നടത്തുന്ന യുദ്ധത്തിന് ഫ്രാന്‍സ് നിര്‍ദയം മറുപടി നല്‍കുമെന്നാണ് ഒലോന്‍ദ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഫ്രാന്‍സിന്റെ തിരിച്ചടി.

Related posts

സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടും, കൊടും കുറ്റവാളിയുടെ കൊടും ക്രൂരത, ഒടുവില്‍ പ്രതി പിടിയില്‍

subeditor10

ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ

subeditor

സോഷ്യൽ മീഡിയയിൽ വീഡിയോ, കുമ്മനത്തിനെതിരെ കേസ്

ശബരിമല വിഷയത്തിലെ ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ച് നാല് പേര്‍ പാര്‍ട്ടി വിട്ടു

കൗമാരക്കാരികളെ വൈദികനും പിച്ചി ചീന്തി; അതി ക്രൂരമായ ലൈംഗിക വൈകൃതം; ഒടുവില്‍ രാജ്യം നടുങ്ങിയ പെണ്‍വാണിഭ കേസില്‍ വികാരി ഫാ. അരുണ്‍ രാജിന് 30 വര്‍ഷം തടവ്

subeditor10

സഭയില്‍ മുഖമിടിച്ച് വീഴാന്‍ പോയി,സിനിമാ സ്‌റ്റൈലില്‍ കറങ്ങി തിരിഞ്ഞ് സുരേഷ് ഗോപി

ബോളിവുഡ് താരം സഞ്ജയ് ദത്ത് 42 മാസത്തെ ശിക്ഷയ്ക്കു ശേഷം ജയിൽ മോചിതനായി.

subeditor

ആര്‍ത്തവരക്തം കാര്‍പ്പറ്റില്‍ വീണു; കമ്പനി യുവതിയോട് ചെയ്തത്

pravasishabdam news

ഗൾഫ് സാമ്പത്തിക തകർച്ചയിലേക്ക്. ഐ.എം ഫ് റിപോർട്ട് പുറത്തുവന്നു;ശംബളത്തിൽ നികുതി ഈടാക്കാൻ ശിപാർശ

subeditor

മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നു പിന്‍മാറിയതിനു പിന്നില്‍ സംഘപരിവാര്‍ സമ്മര്‍ദമെന്ന് സൂചന

വീണ്ടും വരും അവര്‍ സൂക്ഷിക്കുക എന്ന് പോലീസ്

special correspondent

രാജ്യം നടുങ്ങി, ജമ്മുവിൽ ഭീകരർ മൂന്നു സൈനികരെ വധിച്ചു

subeditor

Leave a Comment