social Media Vince Mathew

ഫ്രാങ്കോയേ രക്ഷിക്കുന്ന പി.സി ജോർജുമാരുടെ സർക്കാരുള്ള നാട്ടിലേക്ക് എന്തിനു സഹായം? ഭ്രാന്തന്മാർക്ക് തമ്മിലടിക്കാനോ?

നിയമം നിർമ്മിക്കാൻ പി.സി ജോർജ്, നടപ്പാക്കാൻ ഫ്രാങ്കോയേ രക്ഷിക്കുന്ന സർക്കാർ..ഈ നാട്ടിലേക്ക് എന്തിനു വിദേശത്ത് നിന്നും പണം അയക്കുന്നു. പ്രളയം വന്നിട്ട് പോലും നല്ലതും പഠിക്കാത്ത നാട്ടിലേക്ക് എന്തിനു സഹായം നല്കുന്നു? നന്നാകാൻ താല്പര്യമില്ലാത്ത കേരളത്തിനേ സഹായിച്ച് എന്തിനാ പണം കളയുന്നത് എന്ന് വിദേശത്തുകാർ സ്വയം ചിന്തിക്കും.പണം എന്തിനാ തമ്മിലടിക്കാൻ നല്കുന്നത്? ആദ്യം സഹായമല്ല ആവശ്യം.മനുഷ്യൻ ആധുനികവും പരിഷ്കൃതനും ആകണം. അതിനു നല്ല ഭരണാധികാരികൾ നയിക്കാൻ വേണം. മാധ്യമ പ്രവർത്തകൻ വിൻസ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിലും ഭേതം കാട്ടാളന്മാർ ഭരിക്കുന്നതാനെന്നും കാട്ടു നീതി എങ്കിലും ലഭിക്കും എന്നും പോസ്റ്റിൽ

പോസ്റ്റിന്റെ പൂർണ്ണ രൂപം

മതം കേരളീയരേ എത്രമാത്രം അടിമകളും ബുദ്ധിയില്ലാത്തവരും,മനുഷ്യത്വ രഹിതരും ആക്കി എന്ന് ഇക്കഴിഞ്ഞ ദിവസംങ്ങളിൽ കാണാം. 500ഓളം പേരേ കൊന്ന് കേരളത്തേ മുക്കിപൊക്കിയ പ്രളയം..അതിൽ നമ്മൾ ഇടപെട്ട് ജീവിച്ചത് വെറും ന്നോ രണ്ടോ ആഴ്ച്ചകൾ മാത്രം. തുടർന്ന് വീണ്ടും ഫ്രാങ്കോയിലേക്കും കന്യാസ്ത്രീയിലേക്കും കേരളം വർദ്ധിത വീര്യത്തോടെ മടങ്ങിവന്നു. ലോകം മുഴുവൻ ചർച്ച ചെയ്ത പ്രളയ നാടാണ്‌ എന്ന് പോലും ഇപ്പോൾ കേരളത്തേ തോന്നിപ്പിക്കില്ല. 500 അല്ല അമ്പതിനായിരങ്ങൾ വീണാലും മതങ്ങളുടെ ഗോസിപ്പുകളും, മത വിഷയങ്ങളും തന്നെ മലയാളിക്ക് മുഖ്യം. എത്രപെട്ടെന്നാണ്‌ പ്രളയം മാറ്റിവയ്ച്ച് 2 വ്യക്തികൾ തമ്മിലുള്ള ക്രിമിനൽ നിയമ പോരാട്ടം കേരളം ഏറ്റെടുത്തത്. ഫ്രാങ്കോയേ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്നത് പ്രളയ കാരണത്തിൽ നിന്നും സർക്കാരിനു തലയൂരാനും, പ്രളയത്തിന്റെ മറവിൽ പണവും സാധനങ്ങളും അവിഹിതമായി വിനയോഗിക്കാനും ആണ്‌ എന്ന് ആരോപിച്ചാൽ പോലും തെറ്റില്ല. മതത്തേ തൊട്ടാൽ വൃണം പൊട്ടുന്ന വികാര ജീവികൾ ഉള്ള ഒരു നാട് ഒരിക്കലും നന്നാകില്ല. ഒരിക്കലും ഗതി പിടിക്കില്ല. മനുഷ്യത്വവും നന്മയും, നീതിയും അവിടെ ഉണ്ടാകില്ല. അഴിമതിയും, കൊലപാതകവും, തട്ടിപ്പും സ്ത്രീ ചൂഷണവും കൊടിപിടിച്ച് സമൂഹത്തേ നയിക്കും. നമുക്കോ സഹജീവികളേ ഓർത്ത് വിലപിക്കാൻ ആകുന്നില്ല. നമ്മളേ പിന്നെ എന്തിനു വിദേശക്കാർ സഹായിക്കണം. പി.സി ജോർജിനേപോലെ പെരുമാറുന്ന, ഫ്രാങ്കോയോ രക്ഷിക്കുന്ന സർക്കാരുള്ള നാട്ടിലേക്ക്..മതം മനുഷ്യനേക്കാൾ വലുതയി വളർന്ന ഭ്രാന്താലയത്തിലേക്ക് വിദേശികൾ എന്തിനു സഹായിക്കണം. എല്ലാം ലോകം മുഴുവൻ കാണുകയാണ്‌. അധമന്മാരുടെ നിയമം നടപ്പാക്കൽ കാണുന്നു. കാട്ടുജാതിക്കാരേ ഭരിക്കാൻ ഏല്പ്പിച്ചാൽ കാട്ടു നീതി എങ്കിലും നടപ്പാക്കും. എന്നാലും നീതി കിട്ടുമല്ലോ..മഹാ പ്രളയം വന്നിട്ട് പോലും നന്നാകാൻ താല്പര്യമില്ലാത്ത കേരളത്തിനേ സഹായിച്ച് എന്തിനാ പണം കളയുന്നത് എന്ന് വിദേശത്തുകാർ സ്വയം ചിന്തിക്കും.പണം എന്തിനാ തമ്മിലടിക്കാൻ നല്കുന്നത്? ആദ്യം സഹായമല്ല ആവശ്യം.മനുഷ്യൻ ആധുനികവും പരിഷ്കൃതനും ആകണം. അതിനു നല്ല ഭരണാധികാരികൾ നയിക്കാൻ വേണം.

ഒരു ദൈവ വിശ്വാസി ആദ്യം അവൻ വിശ്വസിക്കുന്ന ദൈവത്തേക്കാൾ വലുതായി മതത്തേയും, ആരാധനാലയത്തേയും, മത നേതാക്കളേയും പ്രസിൽ അച്ചടിച്ച മത പുസ്തകത്തേയും കാണരുത്. ഈ ദുരന്തത്തിൽ നിന്നാണ്‌ ഫ്രാങ്കോയേ യേശുവിനേക്കാൾ വലുതായി പലരും കൊണ്ട് നടക്കുന്നത്.നാട് മുടിഞ്ഞാലും വേണ്ടില്ല..മതവും അതിന്റെ നേതാക്കളും പറയുന്നതാണ്‌ മലയാളി അനുസരിക്കുന്നത്. ആ അനുസരണയിൽ നിന്നാണ്‌ എല്ലാ അരമന- പള്ളി മേട പീഢനവും ഉണ്ടാകുന്നത്. ഇന്നും വളരെ അധികം സ്ത്രീകൾ അവരുടെ വൈദീകരേ..മെത്രാനേ.. ഹൃദയത്തിൽ കർത്താവിനേക്കാൾ അധികമായി സ്നേഹിക്കുന്നുണ്ട്. വൈദീകൻ ഒന്നിടറിയാൽ പണി പാളിയതു തന്നെ.വെറും 2 വ്യക്തികൾ തമ്മിലുള്ള ക്രിമിനൽ പരാതിയിൽ സമയത്ത് നടപടി ഉണ്ടായിരുന്നു എങ്കിൽ കേരളം ഇത്ര വഷളായി പോകില്ലായിരുന്നു. 500ഓളം ജീവഹാനിയേയും, പൊട്ടി പാളീസായ സ്വന്തം നാടിനേയും ഓർത്ത് വിലപിച്ചേനേ

Related posts

അട്ടപ്പാടിയില്‍ കുടിവെള്ളം എത്തിച്ച് സന്തോഷ് പണ്ഡിറ്റ്‌

subeditor12

ഇതുപോലെയൊക്കെ തുണിയുടുത്താല്‍ തുറിച്ചുനോക്കാതെ പിന്നെന്ത് ചെയ്യും; ദീപികയുടെ ഗ്ലാമര്‍ സാരി ലുക്കിനെ കളിയാക്കി സോഷ്യല്‍മീഡിയ

ആര് ചെയ്താലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍;സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം ;അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഒരു അഡാര്‍ ലവ് നടി

pravasishabdam online sub editor

കെ.എം മാണി, കെ ബാബു തുടങ്ങി എല്ലാവരോടും നാം പൊറുക്കണം . സരിതയ്ക്ക് പുതിയ സോളാര്‍ പദ്ധതികള്‍ നല്‍കണം ; ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ ഗോവിന്ദച്ചാമിയെയും പുനരധിവസിപ്പിക്കണം ; മാധ്യമ പ്രവര്‍ത്തകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

pravasishabdam online sub editor

അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു ;വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

വിമര്‍ശകരെ തൂത്തെറിഞ്ഞ് ആദ്യ പ്രൊഫഷണല്‍ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ജോമോള്‍ ജോസഫ്, ഫോട്ടോഷൂട്ട് ചിത്രവും

subeditor10

ഉസൈൻ ബോൾട്ടിന് ഒരു മികച്ച എതിരാളി’: വൈറലായ ഹര്‍ത്താല്‍ ഓട്ടത്തിന് പിന്നില്‍ -വീഡിയോ

കൊക്കയിലേക്ക് മറിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കപിലിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

സിവിൽ സർവീസ് ഒന്നാ റാങ്ക് കാരി ടിനയുടെ പേരിൽ 40ഓളം വ്യാജ ഫേസ്ബുക് പ്രൊഫൈലുകള്‍

subeditor

ആര്‍ത്തവമുള്ള സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുവിന്റെ അടുത്തുകൂടി പോയാല്‍…. തുളസിച്ചെടിയില്‍ തൊട്ടാല്‍….

subeditor10

‘മുസ്‌ലിങ്ങളുടെ നവജാതശിശുവിനെ ഐസിയുവില്‍ കൊടുക്കരുത്; അവരെ നേഴ്‌സുമാര്‍ കൊല്ലുമത്രേ’: ഉളുപ്പില്ലേ എന്ന് ഡോ. ഷിംന

ലല്ലു എവിടെ പോയി, പ്രതികരണങ്ങള്‍ ഒന്നും ഇല്ലേ?; ലല്ലുവിനെതിരെ സോഷ്യല്‍ മീഡിയ