കസ്റ്റഡി എന്നു തീരും, ജയിലിൽ കയറുമോ?

ഫ്രാങ്കോയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. ജയിലിൽ ഇന്നു കയറുമോ? എല്ലാവരും ഒറ്റു നോക്കുന്ന ചോദ്യം. എന്നാൽ അട്ടിമറി നീക്കം പോലീസ് ഉള്ളിൽ പ്ളാൻ ചെയ്യുന്നതായും റിപോർട്ട്. ഫ്രാങ്കോയേ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അപേക്ഷിച്ചേക്കും. കാരണം പോലീസ് പറഞ്ഞേക്കാം..തെളിവെടുപ്പ് പൂർത്തിയായിട്ടില്ല എന്നും ജലന്ധറിൽ കൊണ്ടുപോകണം എന്നും. അങ്ങിനെ എങ്കിൽ ഫ്രാങ്കോ വീണ്ടും പോലീസ് ഗസ്റ്റ് ഹൗസിലും, പോലീസ് ഒരുക്കുന്ന മാന്യമായ സൗകര്യത്തിലും കഴിയും. നല്ല കട്ടിലും ബെഡും കിട്ടുകയും ചെയ്യും. ഇന്നലെ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി കെമാൽ പാഷ വന്നിരുന്നു. പ്രതിയേ സൗകര്യങ്ങൾ ചെയ്ത് കൊടുത്ത് പോലീസ് കൊണ്ടു നടക്കുന്നു എന്നായിരുന്നു ആരോപണം.പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ കഴിയുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തിച്ചു തെളിവെടുത്തു. വൻ സുരക്ഷാ സംവിധാനത്തോടെ ഇന്നലെ രാവിലെയാണ് മഠത്തിലെത്തിച്ചത്.പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20–ാം നമ്പർ മുറിയിൽ മാത്രമായിരുന്നു തെളിവെടുപ്പ്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പിൽ മഠത്തിൽ താമസിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ് വ്യക്തമായ മറുപടി നൽകിയില്ല. സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തുന്ന അതിഥികൾക്ക് വിശ്രമിക്കാൻ ഒരുക്കിയിരിക്കുന്ന മുറിയാണിത്. ഇന്നലത്തെ തെളിവെടുപ്പിൽ കാര്യമായി ഒന്നും ലഭിച്ചിട്ടില്ല.

Loading...

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.