ഫ്രാങ്കോക്ക് ഇന്ന് നിർണ്ണായകം, നുണ തെളിഞ്ഞാൽ അറസ്റ്റ്

ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയക്കന്‌ ഇന്ന് നിർണ്ണായക ദിനം. പറയുന്നത് നുണ എന്ന് തെളിഞ്ഞാൽ പിന്നെ അറസ്റ്റിലേക്ക്. വിലങ്ങു വയ്ക്കാൻ റെഡിയായി പോലീസും. പോലീസിനു മേൽ നിലവിൽ യാതൊരു നിയന്ത്രണവും ഇല്ല എന്നാണ്‌ സൂചനകൾ. തെളിവെടുപ്പ് ശരിയായ വഴിയിലാണ്‌.

കേരളാ പോലീസിന്റെ ഏറ്റവും വലിയ ശാസ്ത്രീയ കുറ്റാന്വേഷണ ചോദ്യം ചെയ്യൽ ആണ്‌ ഈ കേസിൽ നടക്കുന്നത്. ബാഹ്യ ലോക ബന്ധം ഒന്നും ഇല്ലാതെ ഒരു ഇരുണ്ട ഗ്ളാസ് ചേമ്പറിലാണ്‌ ഫ്രാങ്കോയേ ഇരുത്തുന്നത്. മങ്ങിയ ഒരു ചെറു വെളിച്ചം മാത്രം. പ്രതികളുെട മനോനില വരെ മനസ്സിലാക്കി കുടുക്കുക തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം ഹൈടെക് ഇന്ററോഗേഷന്‍ മുറികളിലുള്ളത്. പുറത്തുനിന്നുള്ള ശബ്ദമോ വെളിച്ചമോ ഉള്ളിലേക്കു കടക്കാത്ത ഗ്ലാസ് ചേംബറിന്റെ ഉള്ളിൽ ഇരുത്തുന്ന പ്രതിക്കു പുറത്തേക്കു കാണാനാവില്ല . എന്നാൽ സമീപത്തെ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്കു പ്രതിയുടെ ഓരോ ചലനവും നിരീക്ഷിക്കാനാവും. ഉള്ളിൽ കടക്കുന്ന പ്രതിയുടെ ഓരോ വാക്കും റെക്കോർഡ് ചെയ്യപ്പെടും.

Loading...

ഇത്തരം മുറികൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു. സിനിമാക്കാർ ഇത് സ്കോട്ട്ലാന്റ് യാർഡിനെ കോപ്പിയടിച്ച് ചെയ്യുന്നതാണ്‌. എന്നാൽ സ്കോട്ട്ലന്റ് യാർഡ് പോലീസ് പ്രയോഗവും, ചിട്ടകളും മുറിയും കേരളാ പോലീസ് ഫ്രാങ്കോക്കായി സജ്ജീകരിക്കുകയായിരുന്നു.ഹൈടെക് സെല്ലിലേ ഇരുട്ട് മുറിയിൽ ഇരുന്ന് അരമനയിലേ രാജാവായി വാണ ഫ്രാങ്കോ ശരിക്കും വെള്ളം കുടിച്ചു. അസ്വസ്ഥനായി. മാനസീക വിഷമവും അസ്വസ്ഥതയും വരുമ്പോൾ അതെല്ലാം റെക്കോഡ് ചെയ്തു. പിരിമുറുക്കം കൂടുന്ന ഓരോ അവസരത്തിലും ഫ്രാങ്കോ കഴുത്തിൽ കിടക്കുന്ന വലിയ കുരിശു രൂപത്തിൽ മുറുകെ പിടിക്കും. പല ചോദ്യങ്ങളും നേരിടുന്നതും കുരിശ് രൂപം കൈകളിൽ മുറുകെ പിടിച്ചായിരുന്നു. തിരു വസ്ത്രവും, മെത്രാൻ കുരിശും, മെത്രാന്റെ മോതിരവും തുടങ്ങിയ സ്ഥാന ചിന്നങ്ങളോടെ തന്നെയായിരുന്നു ഫ്രാങ്കോ പോലീസിൽ ഹജരായത്. സഭയുടെ ഉന്നത വക്താക്കൾ പോലും സ്ഥാന ചിഹ്ന്നങ്ങൾ മാറ്റി വയ്ച്ച് പോകാൻ ഉപദേശിച്ചിരുന്നു. എന്നാൽ അത് ഫ്രാങ്കോ കേട്ടില്ല. ഒരു മെത്രാൻ പരിഗണന ചോദ്യം ചെയ്യലിൽ ലഭിക്കും എന്നായിരുന്നു ഫ്രാങ്കോയുടെ പ്രതീക്ഷ. പക്ഷേ അതൊന്നും ഉണ്ടായില്ല.

ഫ്രാങ്കോയേ ചോദ്യം ചെയ്യുന്ന ഇരുട്ട് മുറിക്ക് വേറെയും പ്രത്യേകത ഉണ്ട്. നാലു ഭാഗത്തും കണ്ണു തുറന്നിരിക്കുന്ന ക്യാമറകളുണ്ട്. സംസ്ഥാനത്തെ ഏതു പ്രധാന പൊലീസ് ഓഫീസുമായും വിഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടാനാകും. ചോദ്യം ചെയ്യലിന്റെ വിഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യാം. ലോകത്ത് എവിടെനിന്നും ഉദ്യോഗസ്ഥര്‍ക്കു പ്രതികളെ നിരീക്ഷിക്കാം, ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു വ്യാഴാഴ്ച നിര്‍ണായക ദിനമാണ്. ബുധനാഴ്ച ഏഴു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ മറുപടി നല്‍കാനായില്ലെന്നാണു സൂചന. ഇനിയുള്ള ചോദ്യംചെയ്യലിലും കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റ് അനിവാര്യമായേക്കുമെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. ബിഷപ്പിന്‍റെ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന.