തുംബൈ ഹോസ്പിറ്റല്‍ ദുബായ് സൗജന്യ ദന്തല്‍ ക്യാമ്പ്

തുംബൈ ഹോസ്പിറ്റല്‍ ദുബായ് സൗജന്യ ദന്തല്‍ ക്യാമ്പ്: മാര്‍ച്ച് 28 ശനി 9.00 am മുതല്‍ 8.00 pm

ദുബായ്: യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഹോസ്പിറ്റലിന്റെ അഭിമുഖ്യത്തില്‍ 2015 മാര്‍ച്ച് 28 ശനി 9.00 am മുതല്‍ 8.00 pm വരെ സൗജന്യ ദന്തല്‍ ക്യാമ്പ് നടത്തുന്നു. രജ്യാന്തര നിലവാരമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ദന്തല്‍ സെന്ററിലെ ഓര്‍ത്തോഡോണിക്, പ്രോസ് ത്തോഡോണിക്, എന്‍ഡോഡോണിക്, ഓറല്‍ സര്‍ജറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യലിസ് റ്റുകളുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. പരിശോധനകള്‍ സൗജന്യമായിരിക്കും.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ദന്തല്‍ സര്‍വ്വീസുകള്‍ക്ക് 30% ഡിസ്കൗണ്ടും, തുംബൈ ഹോസ്പിറ്റലിലെ സ്പെഷ്യലിസ് റ്റുകള്‍ നടത്തുന്ന പരിശോധനകള്‍ സൗജന്യവും ആയിരിക്കുമെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ റീട്ടെയ്ല്‍ ഡിവിഷന്‍ ഡയറക്ടര്‍ അക്‌ബര്‍ മൊയ്തീന്‍ അറിയിച്ചു.
DENTAL-CAMP-28th-March-2015

Loading...